
മധ്യപ്രദേശില്‍ ബി ജെ പി സര്‍ക്കാര്‍ മദ്രസ പൊളിച്ചുനീക്കി. 30 വര്‍ഷം പഴക്കമുള്ള മദ്രസയാണ് പൊളിച്ചു നീക്കിയത്. അനധികൃതമായി നിര്‍മിച്ചുവെന്നാരോപിച്ചാണ് നടപടി. ഈയടുത്ത് നിലവിൽ വന്ന വിവാദമായ വഖഫ് ഭേദഗതി നിയമം വന്നതിനു പിന്നാലെയുള്ള ഒരു സംസ്ഥാന സർക്കാരിന്റെ ആദ്യ നടപടിയാണ് ഇത്.
Read Also: ഗുജറാത്തില്‍ വന്‍ ലഹരി വേട്ട; 1,800 കോടിയുടെ മയക്കുമരുന്ന് പിടികൂടി കോസ്റ്റ് ഗാര്‍ഡ്
പന്ന ജില്ലയിലെ മദ്രസയാണ് ശനിയാഴ്ച പൊളിച്ചു നീക്കിയത്. വഖഫ് ഭേദഗതി ബില്‍ പാസായയുടനെ കെട്ടിടം അനധികൃതമായി നിര്‍മിച്ചുവെന്ന് കാണിച്ച് കെട്ടിട ഉടമയ്ക്ക് നോട്ടീസ് ലഭിച്ചിരുന്നു. പഞ്ചായത്തിന്റെ അനുമതിയോടെയാണ് കെട്ടിടം നിര്‍മിച്ചതെന്നാണ് മദ്രസ അധികൃതര്‍ പറയുന്നത്.
Read Also: രാജ്യ തലസ്ഥാനത്തെ ചൂടിനെ മറികടക്കാൻ ക്ലാസ് മുറിയുടെ ചുവരുകളിൽ ചാണകം തേച്ച് പ്രിൻസിപ്പൽ; വീഡിയോ വൈറൽ
മദ്രസയുമായി ബന്ധപ്പെട്ട തര്‍ക്കം വര്‍ഷങ്ങളായി കോടതിയുടെ പരിഗണനയിലായിരുന്നു. വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതോടെ മദ്രസ പ്രവര്‍ത്തിച്ചിരുന്ന സ്ഥലം പഞ്ചായത്തിന്റെ പരിധിയിലായി. ഇതോടെയാണ് നടപടിയുണ്ടായത്.
🚨 Panna — ILLEGAL Madrasa DEMOLISHED by Madhya Pradesh BJP govt authorities 🔥 pic.twitter.com/GWkTGwR1cA
— Megh Updates 🚨™ (@MeghUpdates) April 13, 2025

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here