തൊണ്ടിമുതലായ 60 കുപ്പി മദ്യം എലി കുടിച്ചു; വിചിത്ര വാദവുമായി മധ്യപ്രദേശ് പൊലീസ്

മധ്യപ്രദേശിലെ ചിന്ദ്വാരയിൽ തൊണ്ടി മുതലായ മദ്യം എലി നശിപ്പിച്ചതായി പൊലീസിന്റെ അവകാശവാദം. കേസിൽ 60 കുപ്പി മദ്യമാണ് തെളിവായി സൂക്ഷിച്ചിരുന്നത്. ഈ 60 കുപ്പി മദ്യവും കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുഴുവൻ മദ്യവും എലികൾ കുടിച്ച് തീർത്തു എന്നാണ് പൊലീസിന്റെ മറുപടി.

Also read:താത്പര്യമില്ലാത്തവര്‍ രാജിവെച്ച് പുറത്തുപോകണം; കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് സുധാകരന്‍

മദ്യം കുടിച്ചതായി സംശയിക്കുന്ന എലികളിൽ ഒന്നിനെ പൊലീസ് അറസ്റ്റ് ചെയ്തതായും ചിന്ദ്വാര പൊലീസ് അവകാശപ്പെട്ടു. 180 മില്ലിയുടെ 60 ബോട്ടിലുകൾ നശിപ്പിക്കപ്പെട്ടതായാണ് റിപ്പോർട്ട് വിശദമാക്കുന്നത്.പൊലീസ് അവകാശപ്പെടുന്നത് പ്ലാസ്റ്റിക് ബോട്ടിലുകൾ എലികൾ കടിച്ച് നശിപ്പിച്ചതായാണ് . എലി കടിച്ച് നശിപ്പിച്ചതോടെ തൊണ്ടിമുതലായ മദ്യം ഒഴുകി നശിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ എലിക്കെണി വച്ച് ഒരു എലിയെ പിടികൂടിയതായും പൊലീസ് വിശദമാക്കി.

Also read:സ്വർണം ലാഭത്തോടെ വാങ്ങാം; ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില

വിവിധ കേസുകളിലെ തൊണ്ടി മുതലായ കഞ്ചാവ് മുൻപ് ചാക്കുകളില്‍ സൂക്ഷിച്ചിരുന്നത് എലിയുടെ ശല്യത്തേ തുടര്‍ന്ന് ഇപ്പോള്‍ ലോഹം കൊണ്ടുള്ള പെട്ടികളിലാണ് സൂക്ഷിക്കുന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല ഇതെന്നും ഏറെ കാലം പഴക്കമുള്ള പൊലീസ് സ്റ്റേഷനാണെന്നും തൊണ്ടി മുതലുകള്‍ അടക്കം സൂക്ഷിക്കുന്ന വെയർ ഹൌസില്‍ എലി ശല്യം രൂക്ഷമാണെന്നുമാണ് പൊലീസ് വിശദമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel