
മധ്യപ്രദേശ് രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളിയത് ചോദ്യം ചെയ്ത് കോൺഗ്രസ്. മീനാക്ഷി നടരാജൻ്റെ പത്രിക തള്ളിയതിൽ കോൺഗ്രസ് നേതൃത്വം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടു. നടപടി പുനഃപരിശോധിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
കേസുകളുടെ വിശദാംശങ്ങൾ നൽകിയിട്ടില്ലെന്ന ബിജെപിയുടെ പരാതിയെ തുടർന്ന് ആയിരുന്നു കോൺഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജൻ്റെ നാമനിർദേശ പത്രിക തള്ളിയത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് കോൺഗ്രസ് ഉയർത്തുന്നത്. ഇന്നലെ രാത്രി തന്നെ കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്ത് എത്തിയെങ്കിലും ഉദ്യോഗസ്ഥരെ കാണാൻ അനുവദിക്കഞ്ഞതിനെ തുടർന്ന് ഓഫീസിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. പിന്നാലെയാണ് ഇന്ന് കോൺഗ്രസ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മിഷനുമായി ചർച്ച നടത്തിതിയത്.
വിശദമായ ചർച്ച നടന്നുവെന്ന് എഐസിസി സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. പത്രിക തള്ളിയത് തികച്ചും തെറ്റായ നടപടിയെന്ന് മനു അഭിഷേക് സിംഗ്വിയും ചൂണ്ടിക്കാട്ടി. മീനാക്ഷി നടരാജനെതിരെ കേസുകൾ ഇല്ലെന്നും രണ്ട് വർഷത്തിന് മുകളിൽ ശിക്ഷ കിട്ടാവുന്ന കുറ്റത്തിൽ പ്രതി അയാൽ മാത്രമേ നടപടി ആവശ്യം ഉള്ളൂവെന്നും ആരോപണം മുൻനിർത്തിയാണ് പത്രിക തള്ളിയതെന്ന് മനു അഭിഷേക് സിംഗ്വി പറഞ്ഞു. മധ്യപ്രദേശിൽ 3 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം എഐസിസി ജനറൽ സെക്രട്ടറിമാരുടെയും പിസിസി അധ്യക്ഷന്മാരുടെയും അടിയന്തര യോഗം നാളെ ചേരുമെന്ന് ഹൈക്കമാൻഡ് അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

