മധ്യപ്രദേശില്‍ കര്‍ണാടകയിലെ വിജയം ആവര്‍ത്തിക്കും; രാഹുല്‍ ഗാന്ധി

മധ്യപ്രദേശ് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നിര്‍ണായക യോഗം ചേര്‍ന്ന് കോണ്‍ഗ്രസ്. അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധി സംഘടനകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, മധ്യപ്രദേശ് പിസിസി അധ്യക്ഷന്‍ കമല്‍നാഥ് എന്നിവര്‍ പങ്കെടുത്തു. മധ്യപ്രദേശില്‍ കര്‍ണാടകയിലെ വിജയം ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി യോഗത്തിന് ശേഷം പ്രതികരിച്ചു.

ഈ വര്‍ഷം അവസാനത്തോടെ മൂന്ന് സംസ്ഥാനങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. അതില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമായ സംസ്ഥാനമാണ് മധ്യപ്രദേശ്. ബി ജെ പിയുടെ കൈയ്യില്‍ നിന്നും ഭരണം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ന് എഐസിസി ആസ്ഥാനത്ത് യോഗം ചേര്‍ന്നത് .മധ്യപ്രദേശില്‍ കര്‍ണാടകയിലെ വിജയം ആവര്‍ത്തിക്കുമെന്നും പാര്‍ട്ടി 150 സീറ്റില്‍ വിജയം നേടുമെന്നും രാഹുല്‍ ഗാന്ധി യോഗത്തിന് ശേഷം പ്രതികരിച്ചു.

തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കായി നടപ്പിലാക്കുന്നത് ഒരോന്നായി പ്രഖ്യാപിക്കും. മധ്യപ്രദേശിന്റെ ഭാവി സുരക്ഷിതമാക്കുകയാണ് ലക്ഷ്യമെന്നും
മധ്യപ്രദേശ് പിസിസി അധ്യക്ഷന്‍ കമല്‍നാഥ് വ്യക്തമാക്കി.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധി സംഘടനകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മധ്യപ്രദേശ് പിസിസി അധ്യക്ഷന്‍ കമല്‍നാഥും മറ്റു നേതാക്കളും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here