
വൻ പ്ലാനിങ്ങോടെയായിരുന്നു മധ്യപ്രദേശിലെ ഉജ്വയിനിയിൽ നിന്ന് കുറ്റവാളി ജയിൽ ചാടിയത്, പക്ഷെ ആ സ്വാതന്ത്ര്യം അധിക നാൾ നിലനിന്നില്ല. ഛത്തീസ്ഗഡിൽ നിന്നും അയാളെ പൊലീസി പിടികൂടി. മധ്യപ്രദേശ് സ്വദേശിയായ ജീവൻ അലിയാസ് ജയറാമാണ് ജയിൽ ചാടിയത്.
പത്ത് ദിവസം ജയിലിലെ ഗാർഡുകളുടെ പ്രവർത്തനങ്ങളെല്ലാം നിരീക്ഷിച്ചു. എന്തൊക്കെ ഏതൊക്കെ സമയത്ത് ചെയ്യുന്നുവെന്ന് നിരീക്ഷിച്ച് പ്ലാൻ ഉണ്ടാക്കി. ഒടുക്കം മാർച്ച് 15-ന് ഉച്ചയോടെ ഇയാൾ ജയിൽ ചാടി. അടുക്കളയും ബാത്ത്റൂമുകളും ഉള്ള ഭാഗത്തുള്ള 20 അടി ഉയരമുള്ള മതിൽ വഴിയാണ് ഇയാൾ ചാടിയത്. കൂടെയുണ്ടായ തടവുകാരന് ചാടാൻ പറ്റാതെ വന്നതോടെ അലാറം അടിക്കുകയും ചെയ്തു.
കമ്പിയും വയറുമുപയോഗിച്ചാണ് ജയിൽ ചാടാനുള്ള താല്കാലിക സംവിധാനം ഒരുക്കിയത്. സഹതടവുകാരൻ്റെ തോളിൽ കയറി കമ്പിയിൽ തൂങ്ങി അപ്പുറത്തേക്ക് ചാടുകയായിരുന്നു. ചാടുമ്പോൾ കാലിന് പരുക്കേറ്റു, എന്നാലും വിവിധ വാഹനങ്ങളും മറ്റും മാറിക്കയറി ഒടുവിൽ ട്രെയിനിൽ അമർക്കണ്ഠകിലേക്ക് എത്തി, പിന്നീട് ഛത്തീസ്ഗഡിലെ ദുർഗിലേക്ക് പോയി. തൊട്ട് പിന്നാലെ തന്നെ പൊലീസും ഇയാളെ പിൻതുടർന്ന് ഛത്തീസ്ഗഡിലെത്തി. ഭാര്യയുടെ സഹോദരൻ്റെ വീട്ടിൽ നിന്നും ഇയാളെ പിടികൂടുകയും ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

