ഇതും ഞാനിങ് എടുക്കുവാ..; മധ്യപ്രദേശിൽ സ്വർണാഭരണങ്ങൾക്കൊപ്പം ഗ്യാസ് സിലിണ്ടറും മോഷ്ടിച്ച് കള്ളൻ

MADHYAPRADESH GAS CYLINDER THEFT

വീടിനുള്ളിൽ നിന്നും സ്വർണാഭരണങ്ങൾക്കൊപ്പം ഗ്യാസ് സിലിണ്ടറും മോഷ്ടിച്ച് കള്ളൻ. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലെ നീതു രജാവതിന്റെ വീട്ടിലാണ് ഗ്യാസ് കുറ്റിയടക്കം മോഷണം പോയത്. വീട് പൂട്ടിയിട്ട് നീതു തിങ്കളാഴ്ച തന്റെ അമ്മയുടെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. പിറ്റേ ദിവസം തിരികെ എത്തിയപ്പോൾ ആണ് മോഷണവിവരം അറിഞ്ഞത്.

തിരിച്ചെത്തിയ നീതു കണ്ടത് വീട് മുഴുവൻ വലിച്ചുവാരിയിട്ടിരിക്കുന്നതും സ്വർണം, വെളളി ആഭരണങ്ങൾ, പണം, പ്രധാനപ്പെട്ട രേഖകൾ എന്നിവയ്ക്കൊപ്പം ഗ്യാസ് സിലിണ്ടറും മോഷണത്തെ പോയതുമാണ്. പിന്നാലെ സിസിടിവി പരിശോധിച്ചപ്പോൾ ആണ് മോഷ്ടാവ് സിലിണ്ടറും ചുമന്നുകൊണ്ട് പോകുന്നത് കണ്ടത്. ഉടനെ തന്നെ പോലീസിൽ വിവരം അറിയിച്ചു. പോലീസ് പ്രത്യേ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്.

സമാനമായ മറ്റൊരു വാർത്ത കഴിഞ്ഞ ദിവസം ഭോപാലിലെ ലാൽഘട്ടി മേഖലയിൽ നിന്നും പുറത്തുവന്നിരുന്നു. അഭിഭാഷകന്റെ വീട്ടിൽ നിന്നും ഒഴിഞ്ഞ സിലിണ്ടറുകളുമായിട്ടാണ് മൂന്നുകള്ളന്മാർ കടന്നു കളഞ്ഞത്.

ALSO READ: സോഷ്യൽ മീഡിയ റീലിനായി പിതാവിനെ ചാക്കിലാക്കി ‘കൊറിയർ’ ചെയ്യാൻ ശ്രമം; ഒടുവിൽ യുവതിയും കുടുംബവും പൊലീസ് സ്റ്റേഷനിൽ

പശ്ചിമേഷ്യയിൽ സംഘർഷം കണക്കുമ്പോൾ അതിന്റെ അനന്തരഫലം കേരളത്തിലടക്കം അനുഭവപ്പെടുന്നുണ്ട്. അതിലൊന്നാണ് എൽപിജിയുടെ ക്ഷാമം. നിലവിൽ രാജ്യത്തിൻറെ പല ഭാഗങ്ങളിലും ഹോട്ടലുകൾ പൂട്ടിയിട്ടിരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News