സ്‌കോച് വിസ്‌കി കഴിക്കുന്നവര്‍ വിദ്യാസമ്പന്നരെന്ന് മധ്യപ്രദേശ് ഹൈക്കോടതി; സോഷ്യല്‍മീഡിയ രണ്ടുതട്ടില്‍

കഴിഞ്ഞദിവസം മധ്യപ്രദേശ് ഹൈക്കോടതി നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം ചര്‍ച്ചയാവുന്നത്. ജെകെ എന്റര്‍പ്രൈസസ് എന്ന മദ്യ കമ്പനി ലണ്ടന്‍ പ്രൈഡ് ചിഹ്നം ഉപയോഗിച്ച് മദ്യം നിര്‍മിച്ചു. ഇതിനെതിരെ പെര്‍നോഡ് റിക്കാര്‍ഡ്‌സ് എന്ന കമ്പനി അപ്പീലുമായി മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. ഇതിന് പിന്നാലെയാണ് അപ്പീല്‍ തള്ളിയ മധ്യപ്രദേശ് ഹൈക്കോടതി ചര്‍ച്ചാവിഷയമായിരിക്കുന്ന പരാമര്‍ശം നടത്തിയത്. ജസ്റ്റിസ് ശുശ്രുത് അരവിന്ദ് ധര്‍മ്മാധികാരി, പ്രണേയ് വര്‍മ്മ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്.

ALSO READ: ഐശ്വര്യ റായിയെ പ്ലാസ്റ്റിക് എന്ന് വിളിച്ച സംഭവത്തോടെ ടോക് ഷോകളിൽ പോകുന്നത് നിർത്തി; വിവാദത്തിൽ പ്രതികരിച്ച് ഇമ്രാൻ ഹാഷ്‌മി

സ്‌കോച് വിസ്‌കി കഴിക്കുന്നവര്‍ വിദ്യാസമ്പന്നരാണെന്നും സമ്പന്നമായ കുടുംബംഗങ്ങളില്‍ നിന്നെത്തുന്നവരാണെന്നുമാണ് മധ്യപ്രദേശ് ഹൈക്കോടതി പറഞ്ഞത്. വിലകൂടിയ സ്‌കോച് വിസ്‌കി കഴിക്കുന്നവര്‍ക്ക് വ്യത്യസ്ഥ ബ്രാന്‍ഡ് മദ്യങ്ങളെ എളുപ്പത്തില്‍ വേര്‍തിരിച്ചറിയാന്‍ സാധിക്കുമെന്നും കോടതി പരാമര്‍ശിച്ചു.

ALSO READ: കോടിയേരി ബാലകൃഷ്ണനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപികക്ക് പിഴയടക്കാന്‍ ശിക്ഷ

ജെകെ എന്റര്‍പ്രൈസസ് ‘ബ്ലെന്‍ഡേഴ്സ് പ്രൈഡ്’ ട്രേഡ്മാര്‍ക്കും ‘ഇംപീരിയല്‍ ബ്ലൂ’ ബോട്ടിലിന്റെ സമാനരൂപവും ഉപയോഗിച്ചുവെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. ‘ലണ്ടന്‍ പ്രൈഡ’് മാര്‍ക്ക് ഉപയോഗിച്ച് ജെ കെ എന്‍ര്‍പ്രൈസസ് ഉപഭോക്താക്കളെ വഞ്ചിച്ചുവെന്ന് റിക്കാഡ് ആരോപിച്ചു. എന്നാല്‍ കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ ഇത്തരം പരാമര്‍ശത്തെ കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ഇത്തരമൊരു പരാമര്‍ശം സാധാരണക്കാരെ അപമാനിക്കുന്ന തരത്തിലാണെന്നും അല്ലെന്നും വാദം ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here