‘എന്നെ അടിക്കാൻ എങ്ങനെ ധൈര്യം വന്നു ?’; സ്കൂൾ വരാന്തയിൽ തമ്മിൽ തല്ലി പ്രിൻസിപ്പലും ലൈബ്രേറിയനും

മധ്യപ്രദേശിലെ ഒരു സ്കൂളിൽ പ്രിൻസിപ്പലും ലൈബ്രേറിയനും തമ്മിൽ തല്ലുന്ന വീഡിയോ വൈറൽ. ഇരുവരും പരസ്പരം അടിക്കുകയും മുടിയിൽ പിടിച്ചു വലിക്കുകയും ചെയ്യുന്നത് പുറത്തുവന്ന വിഡിയോയിൽ കാണാൻ സാധിക്കും. ഇവരുടെ വഴക്കിന്റെ വീഡിയോ വൈറലായതിനെ തുടർന്ന് രണ്ട് സ്ത്രീകളെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി റിപ്പോർട്ടുണ്ട്. മധ്യപ്രദേശിലെ ഖാർഗോണിലുള്ള ഏകലവ്യ ആദർശ് സ്കൂളിലാണ് സംഭവം.

വൈറലായ വീഡിയോയിൽ പ്രിൻസിപ്പലും ലൈബ്രേറിയനും ഉച്ചത്തിൽ തർക്കിക്കുന്നത് കാണാം. ഇത് ലൈബ്രേറിയൻ തന്റെ ഫോണിൽ റെക്കോർഡ് ചെയ്യുന്നു. ഇതിൽ പ്രകോപിതയായ പ്രിൻസിപ്പൽ ഇവരെ അടിക്കുകയും ഫോൺ പിടിച്ചുവാങ്ങുകയും നിലത്തേക്ക് എറിയുകയും ചെയ്യുന്നു.

ALSO READ: എന്ത് കിട്ടിയാലും കൊണ്ട് ഫ്രിഡ്ജിൽ വയ്ക്കാറുണ്ടോ ? ഈ മൂന്ന് പച്ചക്കറികൾ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കാൻസർ പോലും വന്നേക്കാം

എന്നെ അടിക്കാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു എന്ന് ലൈബ്രേറിയൻ ചോദിച്ചതോടെ നിലതെറിഞ്ഞ ഫോൺ വീണ്ടുമെടുത്ത് ഒന്നുകൂടി പ്രിൻസിപ്പൽ എറിയുകയും ചെയ്തു. പിന്നാലെ സ്വന്തം ഫോണിൽ എല്ലാം റെക്കോർഡ് ചെയ്യാൻ ശ്രമിച്ച പ്രിൻസിപ്പലിന്റെ കൈയിൽ ലൈബ്രേറിയൻ അടിക്കുകയും തുടർന്ന് ഇത് വലിയ വഴക്കിൽ കലാശിക്കുകയുമായിരുന്നു.

വീഡിയോ വൈറലായതിനെത്തുടർന്ന്, പ്രിൻസിപ്പലിനെ ആദ്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നീക്കം ചെയ്യുകയും പിന്നീട് കേന്ദ്ര സർക്കാർ സസ്‌പെൻഡ് ചെയ്യുകയും ചെയ്തുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News