ഈസിയായി തയ്യാറാക്കാം മദ്രാസ് ചിക്കന്‍കറി

പലതരത്തിലുള്ള ചിക്കന്‍ കറികള്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍. വെറൈറ്റി ആയിട്ട് മദ്രാസ് ചിക്കന്‍കറി എങ്ങിനെ തയ്യാറാക്കുന്നത് നോക്കാം.

Also Read: യുഎസ് രഹസ്യാന്വേഷണ ജെറ്റുകൾ തകർത്ത് ഉത്തര കൊറിയ

ആവശ്യമായ സാധനങ്ങള്‍

ചിക്കന്‍ : 250 ഗ്രാം
തക്കാളി: 50 ഗ്രാം
സണ്‍ഫ്ളവര്‍ ഓയില്‍: 80 മില്ലി
വെളുത്തുള്ളി: 10 ഗ്രാം
വറ്റല്‍ മുളക് : 10 ഗ്രാം
മല്ലി: 12 ഗ്രാം
കാശ്മീരി മുളകുപൊടി: 10 ഗ്രാം
കുരുമുളക്: 5 ഗ്രാം
ജീരകം: 7ഗ്രാം
സവാള: 30 ഗ്രാം
ഉപ്പ് പാകത്തിന്
തൈര്: 20 ഗ്രാം

Also Read: ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസില്‍ എത്തണം,ഇല്ലെങ്കിൽ പിരിച്ചുവിടും; നടപടിയുമായി മെറ്റ

തയ്യാറാക്കുന്ന വിധം

ആദ്യം ഫ്രയിങ് പാനില്‍ സണ്‍ഫ്ളവര്‍ ഓയിലൊഴിച്ച് വറ്റല്‍ മുളക്, വെളുത്തുള്ളി, മല്ലി, കുരുമുളക്, ജീരകം, വലുതായി അരിഞ്ഞ സവാള, തക്കാളി, കാശ്മീരി ചില്ലി പൗഡറുമിട്ട് ചെറുതീയില്‍ ചൂടാക്കുക. തക്കാളി നന്നായി വെന്തതിന് ശേഷം മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക .അരച്ചെടുത്ത ഗ്രേവി ഫ്രയിങ് പാനിലിട്ട്, ചിക്കനും പാകത്തിന് ഉപ്പും ഇട്ട് ചെറുതീയില്‍ 10 മിനിറ്റ് കുക്ക് ചെയ്യുക. ചിക്കന്‍ നന്നായി കുക്ക് ആയത്തിനു ശേഷം തീ ഓഫ് ചെയ്ത് തൈര് ഒഴിച്ച് നന്നായി മിക്സ് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here