സമൂഹമാധ്യമങ്ങളിലൂടെ ട്രാൻസ്‌ജെൻഡറിനെ അധിക്ഷേപിച്ചു; യൂട്യൂബർക്ക് അരക്കോടി രൂപയുടെ പിഴയിട്ട് മദ്രാസ് ഹൈക്കോടതി

സമൂഹമാധ്യമങ്ങളിലൂടെ ട്രാൻസ്‌ജെൻഡറിനെ അധിക്ഷേപിച്ച സംഭവത്തിൽ യൂട്യൂബർക്ക്
അരക്കോടി രൂപയുടെ പിഴയിട്ട് മദ്രാസ് ഹൈക്കോടതി. ട്രാൻസ്‌ജെൻഡർ സെലിബ്രിറ്റിയും എഐഎഡിഎംകെ വക്താവുമായ അപ്സര റെഡ്ഡിയാണ് തന്നെ അധിക്ഷേപിച്ച യൂട്യൂബർ ജോ മൈക്കൽ പ്രവീണിനെതിരെ രംഗത്തെത്തിയത്. കേസിൽ മാനനഷ്ടക്കേസ് പരിഗണിച്ച ജസ്റ്റിസ് എൻ സതീഷ് കുമാർ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ചു.

ALSO READ: അയോധ്യയില്‍ പ്രധാനമന്ത്രി പ്രതിഷ്ഠ നടത്തുന്നത് അംഗീകരിക്കാന്‍ ആവില്ല: പുരി ശങ്കരാചാര്യര്‍

തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പത്തോളം വീഡിയോകൾ പ്രവീൺ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിട്ടുണ്ടെന്നാണ് അപ്സര പറഞ്ഞത്.വീഡിയോ നീക്കം ചെയ്യാൻ ഗൂഗിളിനോട് നിർദ്ദേശിക്കണമെന്നും അപ്സര ആവശ്യപ്പെട്ടു.യൂട്യൂബർ ജോ മൈക്കൽ പ്രവീണിനെതിരെ 1.25 കോടിയുടെ മാനനഷ്ടക്കേസാണ് ട്രാൻസ്‌ജെൻഡർ സെലിബ്രിറ്റിയും എഐഎഡിഎംകെ വക്താവുമായ അപ്സര റെഡ്ഡി ഫയൽ ചെയ്തത്.

ജനുവരി നാലിന് കേസ് പരിഗണിച്ച കോടതി യൂട്യൂബർക്ക് 50 ലക്ഷം രൂപ പിഴ കോടതി ചുമത്തി. ഗൂഗിളിനും കോടതി വാക്കാൽ മുന്നറിയിപ്പ് നൽകി.

ALSO READ: വെറും ബട്ടർ ചിക്കനല്ല; അടിപൊളി രുചിയിൽ ഒരു ബട്ടർ ചിക്കൻ ഫ്രൈ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News