കോടതികൾ സമ്പന്നർക്കും സ്വാധീനമുള്ളവർക്കും മാത്രമുള്ളതല്ല; തമിഴ്നാട്ടിലെ പ്രത്യേക കോടതികളെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി

കോടതികൾ സമ്പന്നർക്കും സ്വാധീനമുള്ളവർക്കും മാത്രമുള്ളതല്ലെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് മുറിവേൽക്കുമ്പോൾ നോക്കിനിൽക്കാനാവില്ലെന്നും കോടതി. സംസ്ഥാന മന്ത്രിമാർക്കെതിരായ റിവിഷൻ കേസിലാണ് രൂക്ഷമായ ഉണ്ടായിരിക്കുന്നത്. തമിഴ്നാട്ടിലെ പ്രത്യേക കോടതികളെയും മദ്രാസ് ഹൈക്കോടതി കോടതി രൂക്ഷമായി വിമർശിക്കുകയുണ്ടായി.

Also Read: ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടു തവണ; പ്ലസ് വണ്‍ മുതല്‍ രണ്ടു ഭാഷ; പുതിയ പാഠ്യപദ്ധതി

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മന്ത്രിമാരായ തങ്കം തെന്നരസുവിനേയും കെകെഎസ്എസ്ആർ രാമചന്ദ്രനേയും കുറ്റവിമുക്തനാക്കിയ പ്രത്യേക കോടതി വിധിക്കെതിരെയാണ് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ വ്രണപ്പെടുത്തുമ്പോൾ കോടതിക്ക് നോക്കിനിൽക്കാനാവില്ലെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു.

പ്രത്യേക കോടതികളിൽ എന്തൊക്കെയോ ചീഞ്ഞുനാറുന്നു. ഒത്തുകളിക്കാരുമായി കോടതികൾക്ക് അവിശുദ്ധ സഖ്യമുണ്ടോ? കോടതികൾ സമ്പന്നർക്കും സ്വാധീനമുള്ളവർക്കും മാത്രമുള്ളതല്ലെന്നും മുറിവേറ്റിരിക്കുന്നത് രാജ്യത്തെ നീതിന്യായ സംവിധാനത്തിനാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. രണ്ട് മന്ത്രിമാർക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് സ്വമേധയാ റിവിഷൻ കേസെടുത്തത്. കേസ് സെപ്റ്റംബർ 20ന് പരിഗണിക്കും.

Also Read: ‘ഓപ്പറേഷൻ കോക്ക്ടെയ്ൽ’; എക്സൈസ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News