തേനി മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗം ഒപി രവീന്ദ്രനാഥിന്റെ തെരഞ്ഞെടുപ്പ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

തമിഴ്‌നാട്ടിലെ തേനി മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗം ഒപി രവീന്ദ്രനാഥിന്റെ തെരഞ്ഞെടുപ്പ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വത്തിന്റെ മകനായ രവീന്ദ്രനാഥിനെ നേരത്തെ എഐഎഡിഎംകെ പുറത്താക്കിയിരുന്നു. തെരഞ്ഞെടുപ്പു തിരിമറി നടത്തിയെന്ന പരാതിയിലാണ് ജസ്റ്റിസ് എസ് എസ് സുന്ദറിന്റെ നടപടി.

രവീന്ദ്രനാഥ് തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ തിരിമറി നടത്തിയെന്നു ചൂണ്ടിക്കാട്ടി മണ്ഡലത്തിലെ വോട്ടറാണ് ഹര്‍ജി നല്‍കിയത്. വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്നും ആക്ഷേപമുണ്ടായിരുന്നു. ഇവ ശരിയെന്നു കണ്ടെത്തിയാണ്, തെരഞ്ഞെടുപ്പ് അസാധുവാണെന്ന് കോടതി വിധിച്ചത്.

രവീന്ദ്രനാഥിന് അപ്പീല്‍ നല്‍കുന്നതിനായി, വിധി നടപ്പാക്കുന്നത് മുപ്പതു ദിവസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്.

also read; വടക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News