
മധുരയിൽ നടക്കുന്ന സിപിഐഎം 24ാം പാർട്ടി കോൺഗ്രസ്സിൽ ഇന്ന് സംഘടനാ റിപ്പോർട്ടിന് മേൽ ചർച്ച നടക്കും. ഇന്നലെ പിബി അംഗം പി വി രാഘവലു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചിരുന്നു.
കടൽമണൽ ഖനനം ചെയ്യാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം പാർട്ടി കോൺഗ്രസ് ഇന്ന് പാസാക്കും.വർഗീയതയ്ക്കെതിരെ രാജ്യത്ത് വിശാല മതേതര ജനാധിപത്യ കക്ഷികളുടെ ഐക്യം ശക്തിപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ പ്രമേയം സിപിഐഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് ഐക്യകണ്ഠേന അംഗീകരിച്ചു. പാർട്ടിയുടെ സ്വതന്ത്ര കരുത്ത് വർധിപ്പിക്കുന്നതിന് ഊന്നൽ നൽകുമെന്നും രാഷ്ട്രീയ പ്രമേയം പറയുന്നു.
ALSO READ: തിരിച്ചടിച്ച് ചൈന: അമേരിക്കൻ ഉത്പ്പന്നങ്ങൾക്ക് 34% തീരുവ
8 മണിക്കൂറോളം നീണ്ട വിശദമായ ചർച്ചയാണ് രാഷട്രീയ പ്രമേയത്തിന് മേൽ നടന്നത്. 174 ഭേദഗതികൾ പരിഗണനയ്ക്ക് വന്നു.ദേശീയ സാർവദേശീയ വിഷയങ്ങളിലെ നിലപാടുകളിൽ വ്യക്തത വരുത്തുന്ന ചില കൂട്ടിച്ചേർക്കലുകൾ ഉണ്ടായി. പ്രകാശ് കാരാട്ടിൻ്റെ മറുപടിക്ക് ശേഷം ഐക്യകണ്ഠേന പ്രമേയം പാസാക്കി.
വർഗീതയ്ക്കും നവ ഉദാരവൽക്കരണ നയങ്ങൾക്കുമെതിരെ പ്രക്ഷോഭങ്ങളുംപ്രചാരണ പരിപാടികളും ശക്തമാക്കാൻ പ്രമേയം ആഹ്വാനം ചെയ്യുന്നു. വർഗീയതയ്ക്കെതിരെ മതേതര ജനാധിപത്യ പാർട്ടികളുടെ ഐക്യം ശക്തിപ്പെടുത്തും. പാർട്ടിയുടെ ജനകീയ അടിത്തറ വിപുലീകരിക്കും. ദരിദ്രരുടെ ഉന്നമനത്തിന് കൂടുതൽ ഊന്നൽ നൽകി പ്രവർത്തിക്കുo. രാഷ്ട്രീയ പ്രമേയം അംഗീകരിച്ച ശേഷം പി.ബി അംഗം പി.വി രാഘവലു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംഘടനാ റിപ്പോർട്ടിന്മേൽ ശനിയാഴ്ച്ച ചർച്ച നടക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here