മധ്യപ്രദേശ് – ഛത്തിസ്ഗഡ് തെരഞ്ഞെടുപ്പ്: കനത്ത പോളിംഗ്; ഒരു മരണം

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശില്‍  71.11 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തിയതായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ അനുപം രാജന്‍ വ്യക്തമാക്കി. മധ്യപ്രദേശില്‍ ഏകദേശം 5.6 കോടി വോട്ടര്‍മാരാണ് വോട്ട് ചെയ്യാന്‍ യോഗ്യരായവര്‍. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരെ ജനവിരുദ്ധ വികാരം നേരിടുന്നതിനാല്‍ ബിജെപി അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാട്ടിയിട്ടുമില്ല.

ALSO READ: മനുഷ്യ സമൂഹത്തോട് പ്രണയമുള്ളവരാണ് മാർക്സിസ്റ്റുകാർ; ഗോവിന്ദൻ മാസ്റ്റർ

പ്രധാന മണ്ഡലങ്ങളായ ഷാജാപൂര്‍ 70.27%, മാല്‍വാ 69.96%, നീമുച്ച് 69.96%, ഭോപ്പാല്‍ 45.34%, അലിരാജ്പൂര്‍ 50.66%, ഗ്വാളിയാര്‍ 51% എന്നിങ്ങനെയാണ് വോട്ടിംഗ് ശതമാനം. സംസ്ഥാനത്ത് സ്ത്രീകള്‍ വോട്ടു ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിങ്ക് പോളിംഗ് ബൂത്തുകള്‍ സജ്ജീകരിച്ചിരുന്നു. ഇവിടെ എല്ലാ ഉത്തരവാദിത്വവും വനിതകള്‍ക്കാണ് നല്‍കിയത്. വനിതാ സുരക്ഷാ ഉദ്യോഗസ്ഥര്‍ മുതല്‍ വനിതാ പോളിംഗ് ഉദ്യോഗസ്ഥര്‍ വരെ എല്ലാവരും പിങ്ക് നിറമാണ് ഉപയോഗിച്ചത്.  ഗര്‍ഭിണികള്‍ക്ക് പ്രത്യേക സൗകര്യവും ഒരുക്കിയിരുന്നു. അതേസമയം രാജ്‌നഗര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ സഹായി കൊല്ലപ്പെട്ടു. രണ്ടു സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടയിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ദിമാനി നിയോജകമണ്ഡലത്തില്‍ ഇരുവിഭാഗങ്ങള്‍ നടത്തിയ കല്ലേറില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇപ്പോള്‍ നില നിയന്ത്രണവിധേയമാണ്.

ALSO READ: ചെറുനാരങ്ങ കേട് കൂടാതെ സൂക്ഷിക്കാന്‍ ഇങ്ങനെ ചെയ്താല്‍ മതി…

അതേസമയം ഛത്തിസ്ഗഡില്‍ 70 സീറ്റുകളിലേക്ക് നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ 67.34ശതമാനം പേര്‍ സമ്മതിദാന അവകാശം ഉപയോഗിച്ചു. മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, ഉപമുഖ്യമന്ത്രി സിംഗ് ഡിയോ ഉള്‍പ്പെടെ സംസ്ഥാനത്തെ എട്ടു മന്ത്രിമാരുടെയും നാലും പാര്‍ലമെന്റ് അംഗങ്ങളുടെയും വിധി വോട്ടര്‍മാര്‍ ഇന്ന് തീരുമാനിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ ആദ്യഘട്ടത്തില്‍ ഇരുപത് സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 78 ശതമാനം പേരാണ് അന്ന് വോട്ട് രേഖപ്പെടുത്തിയത്. ബിജെപിയും കോണ്‍ഗ്രസും മുഖത്തോട് മുഖം വരുന്ന തെരഞ്ഞെടുപ്പില്‍ ബിലാസ്പൂര്‍ ഡിവിഷനില്‍ മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ പാര്‍ട്ടിയും ബിഎസ്പിയും ത്രികോണ മത്സരം പ്രതീക്ഷിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys