കുംഭമേളയിൽ കോടിക്കണക്കിന് പേർ മുങ്ങുന്ന നദിയിൽ മനുഷ്യ വിസര്‍ജ്യത്തിന്റെ അളവ് കൂടുതൽ

maha-kumbh-mela-prayagraj-coliform

മഹാകുംഭമേള നടക്കുന്ന പ്രയാഗ്‌രാജിലെ നദീജലത്തില്‍ മനുഷ്യവിസര്‍ജ്യത്തിന്റെ അളവ് കൂടുതലെന്ന് റിപ്പോര്‍ട്ട്. വെള്ളത്തിൻ്റെ ഗുണനിലവാരം പാലിക്കുന്നില്ലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു. നദീജലത്തില്‍ ഉയര്‍ന്ന അളവില്‍ ഫീക്കല്‍ കോളിഫോം ഉള്ളതായാണ് റിപ്പോര്‍ട്ട്.

കോടിക്കണക്കിനാളുകള്‍ സ്നാനത്തിനായി എത്തുന്ന മഹാകുംഭ മേള നടക്കുന്ന പ്രയാഗ്‌രാജിലെ നദീജലത്തിന് ഗുണനിലവാരമില്ലെന്നാണ് മുന്നറിയിപ്പ്. നദീജലത്തില്‍ മനുഷ്യവിസര്‍ജ്യത്തിന്റെ അളവ് കൂടുതലാണ്. വെള്ളത്തില്‍ വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ഉയര്‍ന്ന അളവില്‍ ഫീക്കല്‍ കോളിഫോം ഉള്ളതായും റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ദേശീയ ഹരിത ട്രൈബ്യൂണലിനെ ഇക്കാര്യം അറിയിച്ചു. സി പി സി ബി മാനദണ്ഡങ്ങള്‍ പ്രകാരം 100 മില്ലി വെള്ളത്തിന് 2,500 യൂണിറ്റ് ഫീക്കല്‍ കോളിഫോം എന്ന അനുവദനീയമായ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതിലും കൂടിയ അളവിലാണ് പ്രയാഗ് രാജിലെ നദികളിലെ കോളിഫോമിന്റെ അളവ്.

Read Also: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി

ഈ വര്‍ഷം ജനുവരി 13 മുതല്‍ ഇതുവരെയായി മഹാ കുംഭമേളയില്‍ കുളിച്ചവരുടെ എണ്ണം 54.31 കോടി കവിഞ്ഞതായാണ് കണക്കുകള്‍. ഇതിനിടെയാണ് ജലത്തിന്റെ ഗുണനിലവാരത്തെ പറ്റി ആശങ്കകളുയരുന്നത്. പ്രയാഗ്‌രാജിലെ ഗംഗ, യമുന നദികളിലേക്ക് മലിനജലം ഒഴുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജുഡീഷ്യല്‍ അംഗം ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍, വിദഗ്ധ അംഗം എ സെന്തില്‍ വേല്‍ എന്നിവരടങ്ങിയ എന്‍ ജി ടി ബെഞ്ച് പരിഗണിക്കുകയാണ്. ചില നിയമലംഘനങ്ങളും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ട്രൈബ്യൂണലിനെ അറിയിച്ചിട്ടുണ്ട്. അതിനിടെ, പ്രയാഗ് രാജില്‍ നടക്കുന്നത് മൃത്യുകുംഭയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി ആരോപിച്ചു. മമതയുടെ പ്രസ്താവന ഹൈന്ദവ വിരുദ്ധമെന്ന് വിമര്‍ശിച്ച് ബി ജെ പി രംഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News