
മഹാകുംഭ മേള നടക്കുന്ന പ്രയാഗ് രാജിലെ നദീജലത്തില്‍ മാലിന്യം കലര്‍ന്നിരിക്കുകയാണെന്നും അതില്‍ കുളിക്കാന്‍ കോടിക്കണക്കിന് ആളുകളെ നിര്‍ബന്ധിക്കുകയാണെന്നും ജഗദ്ഗുരു എന്നറിയപ്പെടുന്ന സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി. നദീ വെള്ളത്തില്‍ മലിനജലം കലര്‍ന്നിരിക്കുന്നു. അത് കുളിക്കാന്‍ അനുയോജ്യമല്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നുവെന്നും ഉത്തരാഖണ്ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വാമി പറഞ്ഞു.
കുംഭമേളയില്‍ 300 കിലോമീറ്റര്‍ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. ഇത് സംഘാടകരുടെ കെടുകാര്യസ്ഥതയല്ലെങ്കില്‍ പിന്നെന്താണ്? ആളുകള്‍ക്ക് ലഗേജുമായി 25-30 കിലോമീറ്റര്‍ നടക്കേണ്ടി വരുന്നു. നിങ്ങളുടെ ജോലി ഒന്നുകില്‍ കുറച്ച് ദിവസത്തേക്ക് നദിയിലേക്ക് മലിനജലം ഒഴുക്കുന്നത് നിര്‍ത്തുക അല്ലെങ്കില്‍ ആളുകള്‍ക്ക് കുളിക്കാൻ ശുദ്ധജലം ലഭിക്കുന്നതിന് അവ വഴിതിരിച്ചുവിടുക എന്നതായിരുന്നു. 12 വര്‍ഷത്തിന്റെ ഇടവേളകളിലാണ് കുംഭമേള വരുന്നത്. 12 വര്‍ഷം ലഭിച്ചിട്ടും എന്തുകൊണ്ടാണ് നിങ്ങള്‍ ഇക്കാര്യത്തില്‍ ഒരു ശ്രമവും നടത്താത്തതെന്നും അദ്ദേഹം ചോദിച്ചു. ഉത്തരാഖണ്ഡിലെ ജ്യോതിഷ് പീഠത്തിലെ 46-ാമത് ശങ്കരാചാര്യനാണ് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി.
Read Also: കുംഭമേളയിൽ കോടിക്കണക്കിന് പേർ മുങ്ങുന്ന നദിയിൽ മനുഷ്യ വിസര്‍ജ്യത്തിന്റെ അളവ് കൂടുതൽ
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കുംഭമേള നടത്തിപ്പിനെ വിമർശിച്ചിരുന്നു. ‘മൃത്യു കുംഭം’ എന്നാണ് അവര്‍ വിശേഷിപ്പിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here