മഹാകവി പി സ്മാരക കാവ്യ പുരസ്കാരം മാധവൻ പുറച്ചേരിക്ക്

award

ഇരുപത്തിയെട്ടാമത് മഹാകവി പി സ്മാരക കവിതാ പുരസ്കാരത്തിന് കവി മാധവൻ പുറച്ചേരിയുടെ ‘ഉച്ചിര’ എന്ന കൃതി തിരഞ്ഞെടുത്തായി ശ്രീ ജയകുമാർ ഐഎഎസ്, ഡോ. അംബികാസുതൻ മാങ്ങാട്, കവി ദിവാകരൻ വിഷ്ണുമംഗലം എന്നിവരടക്കിയ ജഡ്ജിംഗ് കമ്മിറ്റി അറിയിച്ചു. മഹാകവി പി സ്മാരക ട്രസ്റ്റാണ് പുരസ്കാരം എർപ്പെടുത്തിയത്. 20000 രൂപയും മൊമെന്‍റോയും അടങ്ങുന്ന പുരസ്കാരം 2025 മെയ് 28 ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന 47ാമത് പി അനുസ്മരണ പരിപാടിയിൽ വെച്ച് അവാർഡ് സമർപ്പണം നടക്കും.

ALSO READ; ഡോ. കെ വാസുകി ഐഎഎസിന്‍റെ ‘സ്കൂള്‍ ഓഫ് ലൈഫ്’ പ്രകാശനം ചെയ്തു

മാധവൻ പുറച്ചേരി

വി ഇ ഗോവിന്ദൻ നമ്പൂതിരിയുടെയും ഗംഗ അന്തർജ്ജനത്തിന്‍റെയും മകനായി കണ്ണൂർ ജില്ലയിലെ പുറച്ചേരിയിൽ ജനിച്ചു. 1983 തൊട്ട് ആനുകാലികങ്ങളിൽ എഴുതാറുണ്ട്. കവിതാ സമാഹാരങ്ങൾ: പ്രവാസിയുടെ മൊഴികൾ (1993),പെയിൻ കില്ലർ (2006), സൈക്കിൾ യാത്രയിൽ നാം (2009), പൊന്നേ… പൊന്നേ…(2013), ഈ ഞായറാഴ്ചകളെ നോക്കൂ (2015), പതാകകൾക്കിടയിൽ (2019), മൊബൈലിൽ ഒരു യക്ഷൻ (2019), ഉച്ചിര (2022), മീനൂട്ടിയുടെ ഓൺലൈൻ സഞ്ചാരം – ബാലസാഹിത്യം (2021), കുചേല സദ്ഗതിയും കാറൽ മാർക്സും (2021), അമ്മയുടെ ഓർമ്മപ്പുസ്തകം(2022).

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാർഡ്, വിദ്യാവാചാസ്പതി കെ.വി. കുഞ്ഞിരാമൻ മാസ്റ്റർ അവാർഡ്, കോറാട്ട് ലക്ഷ്മിക്കുട്ടിയമ്മ അവാർഡ്, ബി.സി.വി. ട്രസ്റ്റ് കവിതാ പുരസ്കാരം, പി.ടി.തങ്കപ്പൻ മാസ്റ്റർ സാഹിത്യ പുരസ്കാരം, എം.എം. സേതുമാധവൻ സ്മാരക പുരസ്കാരം, മഹാകവി കുട്ടമത്ത് അവാർഡ് ,എൻ.വി.കൃഷ്ണവാരിയർ കാവ്യ പുരസ്കാരം, സഹോദരൻ പുരസ്കാരം, അങ്കണം ഷംസുദ്ദീൻ സ്മൃതി പുരസ്കാരം, നിറവ് സ്മൃതി അവാർഡ്, രചന സാഹിത്യ പുരസ്കാരം, വയലാർ കാവ്യ പുരസ്കാരം, എഴുവന്തല ഉണ്ണികൃഷ്ണൻ സാഹിത്യ പുരസ്കാരം, പി.ആർ. കർമ്മചന്ദ്രൻ സ്മാരക പുരസ്കാരം, വേങ്ങാട് മുകുന്ദൻ സ്മാരക സാഹിത്യ പുരസ്കാരം, സാഹിത്യശ്രീ പുരസ്കാരം എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News