മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം അവസാനിച്ചു; മഹാരാജൻ പുറത്തെത്തിയത് ചേതനയറ്റ ശരീരമായി

വിഴിഞ്ഞത്ത് കിണറിനുള്ളിൽ കുടുങ്ങിപ്പോയ മഹാരാജന്റെ ചേതനയറ്റ ശരീരം പുറത്തെത്തിച്ചു. അമ്പത് മണിക്കൂറുകളോളം നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ശരീരം പുറത്തെത്തിച്ചത്.

ALSO READ: ഉത്തരേന്ത്യയിൽ കലിതുള്ളി മഴ; ഉരുൾപൊട്ടലിലും മിന്നൽപ്രളയത്തിലും കനത്ത നാശനഷ്ടം

രണ്ട് ദിവസമായി മഹാരാജന് അടുത്തെത്താൻ കിണഞ്ഞുപരിശ്രമിക്കുകയായിരുന്നു രക്ഷാദൗത്യ സംഘം. ഏറെനേരത്തെ പരിശ്രമത്തോടെയും എൻ.ഡി.ആർ.എഫ് സേന അംഗങ്ങളുടെ സഹായത്തോടെയും അൽപ്പസമയം മുൻപ് മഹാരാജനെ കണ്ടെത്തിയിരുന്നു. ഇതോടെ രക്ഷാപ്രവർത്തനം അന്തിമഘട്ടത്തിലേക്ക് കടക്കുകയായിരുന്നു.

ALSO READ: ചിന്നക്കനാലില്‍ അരിക്കൊമ്പന്‍ ഫാന്‍സിനെ തടഞ്ഞതായി പരാതി

മുക്കോല സർവശക്തിപുരം റോഡിൽ അശ്വതിയിൽ സുകുമാരന്റെ വീട്ടിൽ ശനിയാഴ്ച രാവിലെ 9.15 ഓടെയാണ് അപകടം ഉണ്ടായത്. മഹാരാജന് ഒപ്പം കിണറിലുണ്ടായിരുന്ന മണികണ്ഠൻ (48) അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞവർഷത്തെ മഴയിൽ കിണറിലെ ഉറകൾ പൊട്ടി മണ്ണിടിഞ്ഞിരുന്നു. ഇതോടെ പഴയ ഉറകൾ മാറ്റാനാണ്‌ മഹാരാജൻ ഉൾപ്പെട്ട സംഘം എത്തിയത്‌. മഹാരാജനും മണികണ്ഠനുമാണ്‌ കിണറിലിറങ്ങിയത്‌.

ALSO READ: പുറകിൽ വളർത്തുനായ, കൂടെ എംഡിഎംഎ കടത്ത്; സ്ഥിരം അടവ് പക്ഷെ ഇത്തവണ പാളി

വിജയൻ, ശേഖരൻ, കണ്ണൻ എന്നിവർ കരയിലുമായിരുന്നു. ഇതിനിടെ ചെറിയ തോതിൽ മണ്ണിടിച്ചിലും വെള്ളമിറങ്ങുന്നതും കണ്ട് ഉള്ളിലുണ്ടായിരുന്നവരോട്‌ കരയ്‌ക്കു കയറാൻ ഇവർ വിളിച്ചുപറഞ്ഞു. എന്നാൽ, ഇവർ കയറുംമുമ്പേ കിണറിന്റെ മധ്യഭാഗത്തുനിന്ന് പഴയ കോൺക്രീറ്റ് ഉറ തകർന്ന് മഹാരാജനുമൊപ്പം വീണു. മണികണ്ഠൻ കയറിൽ പിടിച്ചുകയറി. മണ്ണിനൊപ്പം കോണ്‍ക്രീറ്റ് ഉറകളും വീണതാണ് അപകടം രൂക്ഷമായത്‌. അഗ്‌നിരക്ഷാസേന ഉടൻ എത്തിയെങ്കിലും രക്ഷാപ്രവർത്തനം ദുർഘടമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News