‘ധൈര്യമുണ്ടെങ്കിൽ എന്നെ ഇല്ലാതാക്കൂ’ ; ബിജെപിയെ വെല്ലുവിളിച്ച് ഉദ്ദവ് താക്കറെ

ധൈര്യമുണ്ടെങ്കിൽ തന്നെ ഇല്ലാതാക്കുവെന്ന് ബി ജെ പിയെ വെല്ലുവിളിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ദവ് താക്കറെ. അന്തരിച്ച തന്റെ പിതാവ് ബാൽ താക്കറെയുടെയും ജനങ്ങളുടെയും അനുഗ്രഹം തനിക്കൊപ്പമുണ്ടെന്നും ഉദ്ധവ് വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഉദ്ദവ് താക്കറെയുടെ പ്രതികരണം.

പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’ യുടെ തലപ്പത്ത് ആരെ നിയോഗിക്കണമെന്നതിലല്ല ശ്രദ്ധയെന്നും, മറിച്ച്, രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കുക എന്ന കൂട്ടായ ലക്ഷ്യമാണ് ഇപ്പോഴുള്ളതെന്ന് ഉദ്ധവ് വ്യക്തമാക്കി. നേതാക്കൾ നേതൃസ്ഥാനത്തേക്ക് ഉയർന്നുവരുകയും അവർ ശക്തമായ നേതൃശേഷി പ്രകടിപ്പിക്കുന്നതിനും ചരിത്രത്തിൽ ഉദാഹരണങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

also read :സർക്കാർ ഇടപെടൽ ഫലം കണ്ടു; കേന്ദ്ര ഖനനനിയമ ഭേദഗതിയിൽ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ ഉൾപ്പെടുത്തി,മന്ത്രി പി രാജീവ്

രാജീവ് ഗാന്ധിയുടെ മരണാനന്തരം പ്രധാനമന്ത്രിയായ പി.വി. നരസിംഹറാവു ഭരണതലത്തിൽ ചെയ്തത് മികവുറ്റ കാര്യങ്ങളാണെന്നും ഉദ്ധവ് താക്കറെ ചൂണ്ടിക്കാട്ടി. രാഹുൽഗാന്ധിയെ പുകഴ്ത്താനും ഉദ്ധവ് മറന്നില്ല. 1992-ൽ ബാബ്‌റി മസ്ജിദ് തകർത്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിയാത്ത ബി ജെ പി ക്ക് അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന്റെ ഉത്തരവാദിത്വമേറ്റെടുക്കാൻ കഴിയുന്നത് എങ്ങനെ എന്നും, രാമക്ഷേത്ര വിഷയവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചത് സുപ്രീംകോടതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

also read :ആലുവയില്‍ കൊല്ലപ്പെട്ട ആറ് വയസുകാരി ലൈംഗിക പീഡനത്തിനിരയായതായി സൂചന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News