
മഹാരാഷ്ട്രയിലെ വികസന പദ്ധതികൾ കടുത്ത പ്രതിസന്ധിയിലേക്ക്. ഒരു ലക്ഷം കോടി രൂപയുടെ കുടിശ്ശികയെ തുടർന്ന് സംസ്ഥാനത്ത് എല്ലാ നിർമാണ പ്രവർത്തനങ്ങളും നിർത്തിവയ്ക്കുമെന്ന് കരാറുകാറുകാരുടെ മുന്നറിയിപ്പ്. വോട്ട്ബാങ്ക് ലക്ഷ്യമിട്ട് ആരംഭിച്ച ലാഡ്‌കി ബഹിൻ പദ്ധതിയാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് നിരീക്ഷണം. ഇതോടെ 3 ലക്ഷം കരാറുകാർക്കും 3 കോടിയിലധികം തൊഴിലാളികളുമാണ് ദുരിതത്തിൽ ആയിരിക്കുന്നത്.
മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പ്രഖ്യാപനങ്ങൾ തിരിച്ചടിയാകുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുകയാണെന്ന ധനവകുപ്പിന്‍റെ മുന്നറിയിപ്പ് അവഗണിച്ചായിരുന്നു വോട്ടു ബാങ്ക് ലക്ഷ്യമിട്ട സർക്കാർ നടപടി.
ALSO READ; സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകളില്‍ മറാത്തി നിര്‍ബന്ധമാക്കി മഹാരാഷ്ട്ര
ഇപ്പോഴിതാ മഹാരാഷ്ട്രയിലെ നിർമ്മാണ പ്രവർത്തനങ്ങളെല്ലാം നാളെ മുതൽ നിർത്തിവയ്ക്കുമെന്നാണ് കരാറുകാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒരു ലക്ഷം കോടി രൂപ കുടിശ്ശികയുണ്ടെന്നാണ് സംസ്ഥാന കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി രാജേഷ് ദേശ്‌മുഖ് പറയുന്നത്. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രിമാരായ ഏക്‌നാഥ് ഷിൻഡെ, അജിത് പവാർ അടക്കമുള്ള ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർക്കും മേധാവികൾക്കും കത്തയച്ചെങ്കിലും അനുകൂലമായ നടപടികൾ ഇല്ലാതെ പോയ സാഹചര്യത്തിലാണ് തീരുമാനം. അതെ സമയം ഏറെ കൊട്ടിഘോഷങ്ങളോടെ തുടങ്ങിയ ലാഡ്‌കി ബഹിൻ പോലുള്ള പദ്ധതികളാണ് നിലവിലെ അവസ്ഥക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇതോടെ 3 ലക്ഷം കരാറുകാരും 3 കോടിയിലധികം തൊഴിലാളികളുമാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

