മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് വിവാദം: ഉപാധികളോടെ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി കോണ്‍ഗ്രസ്

Congress-response-to-EC-Maharashtra

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് വിവാദത്തില്‍ ഉപാധികളോടെ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി കോണ്‍ഗ്രസ്. പോളിങ്ങ് ദൃശ്യങ്ങള്‍ കമ്മീഷന്‍ നല്‍കാന്‍ തയ്യാറാകണം, വോട്ടര്‍ പട്ടികയുടെ ഡിജിറ്റല്‍ വിവരങ്ങള്‍ കൈമാറണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. അട്ടിമറി ആരോപണത്തില്‍ കമ്മീഷന്‍ രാഹുല്‍ഗാന്ധിയെ ചര്‍ച്ചക്ക് വിളിച്ചതിനാണ് മറുപടി.

ചട്ടങ്ങള്‍ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടി വിവാദത്തില്‍ ചര്‍ച്ചയ്ക്ക് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ഉപാധികളോടെയാണ് കോണ്‍ഗ്രസ്സിന്റെ മറുപടി.

Also Read: “നമ്മുടെ ഭാഷയില്‍ ചിന്തിക്കണം”; ഭാഷാ വിവാദവുമായി വീണ്ടും അമിത് ഷാ

മഹാരാഷ്ട്ര ഹരിയാന എന്നിവിടങ്ങളിലെ പോളിങ്ങ് ദൃശ്യങ്ങള്‍ കമ്മീഷന്‍ നല്‍കാന്‍ തയ്യാറാകണം. ഇരു സംസ്ഥാനങ്ങളിലെയും വോട്ടര്‍ പട്ടികയുടെ ഡിജിറ്റല്‍ വിവരങ്ങള്‍ കൈമാറണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.ഉപാധികള്‍ അംഗീകരിച്ചാല്‍ ചര്‍ച്ചക്ക് തയ്യാറണെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.

ഹരിയാന മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളില്‍ വ്യാപക ക്രമക്കേടുകളാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്. ഹരിയാനയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്നായിരുന്നു കമ്മീഷന്റെ വിശദീകരണം. മഹാരാഷ്ട തെരഞ്ഞെുപ്പില്‍ പോളിങ്ങിലടക്കം ഗുരുതര പൊരുത്തക്കേടുകളാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്.

Also Read: പാര്‍ലമെന്റല്ല, ഭരണഘടനയാണ് പരമോന്നതം: ഉപരാഷ്ട്രപതിയെ തിരുത്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

6,40,88,195 വോട്ടുകളാണ് പോള്‍ ചെയ്തത്. എണ്ണിയത് 6,45,92,508 വോട്ടുകള്‍. 5,04,313 വോട്ടുകളുടെ അധിക വ്യത്യാസമാണ് കണ്ടെത്തിയത്. അധിക വോട്ടുകള്‍ എങ്ങോട്ടു പോയെന്ന ചോദ്യത്തിന് കമ്മീഷന്‍ മറുപടി നല്‍കിയിട്ടില്ല. മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപണം ശക്തമായതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ചക്ക് തയ്യാറായത്. ഇവിഎമ്മില്‍ കൃത്രിമം ഇല്ലെന്ന് മോദി സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും കണക്കിലെ പൊരുത്ത കേടുകള്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News