മറാഠാ സംവരണപ്രശ്നത്തിൽ സമവായം ഉണ്ടാക്കാൻ കഴിയാതെ മഹാരാഷ്ട്ര സർക്കാർ

മറാഠാ സംവരണപ്രശ്നത്തിൽ സമവായം ഉണ്ടാക്കാൻ കഴിയാതെ മഹാരാഷ്ട്ര സർക്കാർ. സംവരണമാവശ്യപ്പെട്ട്  നിരാഹാരസമരം നടത്തുന്ന മറാഠാ സമരസമിതി നേതാവിന്റെ ആരോഗ്യസ്ഥിതി ഒമ്പതാം ദിവസം പിന്നിട്ടതോടെ മോശമായിരിക്കയാണ്. മറാഠാസംവരണം സംബന്ധിച്ച് തീരുമാനമെടുക്കാൻ നാലു ദിവസംകൂടിയാണ് സമരസമിതി  സർക്കാരിന് സമയം നൽകിയിരിക്കുന്നത്.

also read; ഫെൻസിങ് സ്റ്റാർ ആയി മമ്മൂട്ടി; ആരാധകർക്കായി മമ്മൂട്ടിയുടെ ബർത്ഡേ ഗിഫ്റ്റ്

ഓഗസ്റ്റ് 29 നാണു ജൽന ജില്ലയിലെ അന്‍റർവാലി സാരതി ഗ്രാമത്തിൽ മനോജ് ജരാംഗെ നിരാഹാരസമരം ആരംഭിച്ചത്. മറാഠാ സമുദായത്തിനു സംവരണം നൽകുന്നതു സംബന്ധിച്ച് അനുകൂല തീരുമാനം എടുത്തില്ലെങ്കിൽ വെള്ളം കുടിക്കുന്നതും വൈദ്യസഹായം സ്വീകരിക്കുന്നതും നിർത്തുമെന്ന് അദേഹം പറഞ്ഞിരുന്നു. നിരാഹാര സമരം നിർത്തണമെന്നാവശ്യപ്പെട്ട് സർക്കാർ രണ്ടുതവണ സമീപിച്ചെങ്കിലും മനോജ് ജരാംഗെ വഴങ്ങിയിരുന്നില്ല.

also read; ആലുവയിലെ പീഡനം; കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകള്‍; രക്തം ഒഴുകുന്നുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News