ഉള്ളിക്ക് ക്വിന്റലിന് മൂവായിരം രൂപയാക്കണം; മഹാരാഷ്ട്രയിൽ ഉള്ളി കർഷകരുടെ പ്രതിഷേധം ശക്തം

ONION FARMERS PROTEST

മഹാരാഷ്ട്രയിൽ ഉള്ളി കർഷകരുടെ ശക്തമായ പ്രതിഷേധം. ഉള്ളിക്ക് ക്വിന്റലിന് കുറഞ്ഞത് മൂവായിരം രൂപ. വില ഉറപ്പാക്കണമെന്നും, കുറഞ്ഞ വിലയ്ക്ക് വിറ്റ കർഷകർക്ക് ക്വിന്റലിന് ആയിരത്തി അഞ്ഞൂറ് രൂപ സബ്സിഡി നൽകണമെന്നും ആവശ്യപ്പെട്ടാണ് അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചത്.

മഹാരാഷ്ട്രയിലെ ഉള്ളി കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വിപണിയിൽ ഉള്ളിക്ക് ഉൽപാദന ചെലവിനേക്കാൾ കുറഞ്ഞ വില മാത്രമാണ് ലഭിക്കുന്നത്. ഗതാഗതച്ചെലവും, കൂലിയും, സംഭരണ ചെലവും കഴിഞ്ഞാൽ കർഷകരുടെ കൈയിൽ ഒന്നും ശേഷിക്കുന്നില്ലെന്നാണ് പരാതി.

ALSO READ: സിബിഎസ്ഇ ഓൺ സ്ക്രീൻ മാർക്കിങ് കരാറിൽ ദുരൂഹത; മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയെന്ന് ആരോപണം

കാലം തെറ്റിയ മഴയും കാലാവസ്ഥാ വ്യതിയാനവും കൃഷിചെലവുകളുടെ വർധനവും കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കേന്ദ്ര സർക്കാർ ആവർത്തിച്ച് ഏർപ്പെടുത്തുന്ന ഉള്ളി കയറ്റുമതി നിരോധനവും മതിയായ സംഭരണ സൗകര്യങ്ങളുടെ അഭാവവും കർഷകരിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അഖിലേന്ത്യാ കിസാൻ സഭ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി ഡോക്ടർ അജിത് നവലെയുടെ നേതൃത്വത്തിലായിരുന്നു സമരം.

നിരവധി ദേശീയ നേതാക്കളും പ്രവർത്തകരും കർഷകരും സമരത്തിൽ പങ്കെടുത്തു. പ്രതിഷേധത്തിന് മുമ്പ് അകോലെ നഗരത്തിൽ വൻ പ്രകടനവും സംഘടിപ്പിച്ചു.കർഷക പ്രശ്നങ്ങളിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും, ഉള്ളിക്ക് സ്ഥിരമായ വില ഉറപ്പാക്കുന്ന ദീർഘകാല നയം നടപ്പാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

ഉള്ളി കർഷകർക്ക് സാമ്പത്തിക സംരക്ഷണം ഉറപ്പാക്കുകയും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്ന നയം നടപ്പാക്കുകയും വേണമെന്ന ആവശ്യവും സമരക്കാർ മുന്നറിയിപ്പ് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News