
മഹാരാഷ്ട്രയിലെ കർഷക ആത്മഹത്യയുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. 5 ജില്ലകളിലായി 24 വർഷത്തിൽ 21,219 കർഷകരാണ് ജീവനൊടുക്കിയത്. മഹാരാഷ്ട്രയിലെ അമരാവതി റവന്യൂ ഡിവിഷനു കീഴിലുള്ള ജില്ലകളിലാണ് 21,219 കർഷകർ ആത്മഹത്യ ചെയ്തതായി ഔദ്യോഗിക റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. കഴിഞ്ഞ 24 വർഷത്തിനിടെയുള്ള ആശങ്കപ്പെടുത്തുന്ന കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. അമരാവതി മേഖലയിലെ അമരാവതി, അകോല, ബുൽധാന, വാഷിം, യവത്മാൽ ജില്ലകളിലെ 2001 മുതൽ 2025 ജനുവരി വരെയുള്ള കർഷക ആത്മഹത്യകളുടെ വിവരങ്ങളാണിത്.
ALSO READ; വഖഫ് ഭേദഗതി ബിൽ: രാജ്യ വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് മുസ്ലിം വ്യക്തി നിയമ ബോർഡ്
കഴിഞ്ഞ 24 വർഷത്തിനിടെ അമരാവതി ജില്ലയിൽ 5,395 കർഷകരും അകോല ജില്ലയിൽ 3,123 കർഷകരും, യവത്മാൽ ജില്ലയിൽ 6,211 കർഷകരും, വാഷിം ജില്ലയിൽ 2,048 കർഷകരും, ബുൽധാന ജില്ലയിൽ 4,442 കർഷകരും ആത്മഹത്യ ചെയ്തതായാണ് റിപ്പോർട്ട്. ഏകദേശം 10,000 കേസുകൾ സഹായത്തിന് യോഗ്യമാണെന്ന് കണ്ടെത്തി; 319 കേസുകൾ അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നുമാണ് പറയുന്നത്. നിലവിലുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് കർഷകരുടെ ആത്മഹത്യകൾക്കെല്ലാം നഷ്ടപരിഹാരം ലഭിക്കില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

