മഹാരാഷ്ട്രയില്‍ ഈ വര്‍ഷം ആത്മഹത്യ ചെയ്തത് 2000ലധികം കര്‍ഷകര്‍; റിപ്പോര്‍ട്ട് പുറത്ത്

മഹാരാഷ്ട്രയില്‍ കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത് 2851 കര്‍ഷകര്‍. ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തത് സംസ്ഥാനത്തെ വിദര്‍ഭയിലാണ്. സംസ്ഥാന റിലീഫ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ വകുപ്പ് പുറത്തിറക്കിയ കണക്കാണിത്. 2022-ല്‍ 2942 കര്‍ഷകരാണ് സംസ്ഥാനത്ത് ജീവനൊടുക്കിയത്. 2021-ല്‍ 2743 കര്‍ഷകരായിരുന്നു ആത്മഹത്യചെയ്തതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ALSO READ:  തൃശൂരിൽ സ്വകാര്യ ബാങ്കിന്‍റെ ജപ്തി നടപടിയിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

വിദര്‍ഭയില്‍ മാത്രം 1439 കര്‍ഷകരാണ് ജീവനൊടുക്കിയത്. തൊട്ടടുത്ത സ്ഥാനം 1088 കര്‍ഷകര്‍ ജീവനൊടുക്കിയ മറാത്ത്വാഡയ്ക്കാണ് .

ALSO READ: ‘എൻ്റെ ലക്ഷ്യം അഴിമതിയില്ലാത്ത സർക്കാർ’, സിനിമയിലെ രക്ഷകൻ ജീവിതത്തിലും അവതരിക്കുമോ? ആവേശമായി വിജയ്‌യുടെ വാക്കുകൾ

കഴിഞ്ഞവര്‍ഷം ആത്മഹത്യചെയ്ത 2851 കര്‍ഷകരില്‍ 1551 പേരുടെ അടുത്ത ബന്ധുക്കള്‍ക്ക് സഹായധനം ലഭിക്കും. ഇതില്‍ 96 ശതമാനം പേര്‍ക്കും സഹായധനം നല്‍കി. അതെ സമയം 746 പേരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹത ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഇനിയും സഹായധനം ലഭിച്ചിട്ടില്ല. ബാക്കി 554 കേസുകളില്‍ അന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

ALSO READ : ദേശീയതലത്തിലും ആഗോളതലത്തിലും പുതിയ അവസരങ്ങൾ; ഉദ്ഘാടനത്തിന് തയ്യാറെടുത്ത് അന്താരാഷ്ട്ര എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്റർ

(ശ്രദ്ധിക്കൂ… ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായം തേടുക, അതിജീവിക്കുക. ഹെല്‍പ്‌ലൈന്‍ നമ്പര്‍ : ദിശ 1056)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News