കര്‍ണാടകയിലേക്കുള്ള ബസ് സര്‍വീസ് നിര്‍ത്തി മഹാരാഷ്ട്ര; കാരണമിത്

കര്‍ണാടകയില്‍ എംഎസ്ആര്‍ടിസി ബസ് ആക്രമിക്കപ്പെട്ടതിന് പിന്നാലെ മഹാരാഷ്ട്ര ഗതാഗതമന്ത്രി പ്രതാപ് സൈനിക് കര്‍ണാടകയിലേക്ക് ബസ് സര്‍വീസ് താല്‍കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടു. കഴിഞ്ഞ ദിവസമാണ് ഉത്തരവ് പുറത്ത് വന്നത്. കന്നഡാവാദികളാണ് ബെംഗളുരു മുംബൈ സര്‍വീസ് നടത്തുന്ന എംഎസ്ആര്‍ടിസി ബസ് ആക്രമിച്ചതെന്ന് സൈനിക് പറഞ്ഞു. വെള്ളിയാഴ്ച രാത്രി 9.10നാണ് ബസ് ആക്രമിക്കപ്പെട്ടത്.

ALSO READ: കോണ്‍ഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ മറ്റ് ഓപ്ഷനുകള്‍ ഉണ്ട്; കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു പ്രധാന നേതാവിന്റെ അഭാവം ഉണ്ട്: ശശി തരൂര്‍ എംപി

ബസ് ആക്രമിച്ചതിന് പുറമേ ഡ്രൈവറുടെ പുറത്ത് കരി ഓയില്‍ ഒഴിക്കുകയും ചെയ്തിട്ടുണ്ട്. ഭാസ്‌കര്‍ ജാദവ് എന്ന ഡ്രൈവരെ ആക്രമികള്‍ ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കര്‍ണാടക സര്‍ക്കാര്‍ ഈ സംഭവത്തില്‍ ഒരു നിലപാട് സ്വീകരിക്കാതെ ബസ് സര്‍വീസ് പുനരാരംഭിക്കില്ലെന്ന നിലപാടിലാണ് മഹാരാഷ്ട്ര.

ALSO READ: നിക്ഷേപക ഉച്ചകോടിയിൽ ഒപ്പുവച്ച താത്പര്യ പത്രങ്ങളുടെ തുടർ നടപടികൾക്ക് വിപുലമായ സംവിധാനങ്ങൾ ഒരുക്കാൻ സർക്കാർ

ഈ സംഭവം നടന്ന അതേദിവസം കര്‍ണാടക ആര്‍ടിസി ബസ് കണ്ടക്ടറെ മഹാരാഷട്രയിലെ ബെലഗാവിയ്ക്ക് അടുത്ത് വച്ച് ആക്രമിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറാത്തി പെണ്‍കുട്ടിയുടെ ചോദ്യത്തിന് മറുപടി നല്‍കിയില്ലെന്ന കാരണത്തിനായിരുന്നു ആക്രമണം. എംഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് നേരെയുണ്ടായ ആക്രമണം കര്‍ണാടക കണ്ടക്ടര്‍ക്ക് നേരിട്ട ആക്രമണത്തിന് പ്രതികാരമാണോയെന്ന് വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News