
മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് അംഗീകാരം. യുജിസി യുടെ നമ്പർ 1 കാറ്റഗറിയിൽ സർവകലാശാലയെ ഉൾപ്പെടുത്തി അറിയിപ്പ് വന്നെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു അറിയിച്ചു. നമ്പർ 1 കാറ്റഗറിയിൽ ഉൾപ്പെട്ടതോടെ സർവകലാശാലയ്ക്ക് കൂടുതൽ സ്വതന്ത്രമായ ഗവേഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സാധിക്കും എന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.
അതേസമയം, കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നടത്തിയ പ്രസംഗത്തെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങൾ വിവാദങ്ങൾക്ക് പുറകെ പോകുകയാണെന്നും. നല്ല വാർത്തകൾ കൊടുക്കാൻ മാധ്യമങ്ങൾ ശ്രമിക്കണമെന്ന് മന്ത്രി ഉപദേശിക്കുകയും ചെയ്തു.
Also Read: ഒന്നാം പിണറായി സര്‍ക്കാര്‍ വരുമ്പോള്‍ ആശമാരുടെ ഓണറേറിയം വെറും 1000 രൂപ; 2023ല്‍ 7000 ആക്കി
ആശാവർക്കർമാരുടെ സമരത്തിലും മന്ത്രി പ്രതികരിച്ചു. ആശാവർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിച്ചത് ഇടതുപക്ഷ സർക്കാരാണെന്ന് മന്ത്രി ആർ ബിന്ദു.1000 രൂപയിൽ നിന്ന് ഹോണറിയം 7000 രൂപയായി ഉയർത്തി രാജ്യത്തെ ഏറ്റവും ഉയർന്ന വേതനമാക്കിയത് ഇടതു സർക്കാരാണെന്നും. ആശമാരുടെ പ്രാഥമിക ആവശ്യങ്ങൾ പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

