
അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച 231 പേരെ തിരിച്ചറിഞ്ഞു. 210 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അപകടത്തില്‍ ഗുജറാത്തി ചലച്ചിത്ര നിര്‍മാതാവ് മഹേഷ് ജിരാവാല മരിച്ചതായി സ്ഥിരീകരിച്ചു. അപകടത്തില്‍ കൊല്ലപ്പെട്ട മലയാളി രഞ്ജിത യുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. രഞ്ജിത യുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ അഹമ്മദാബാദില്‍ തുടരുകയാണ്. അതേ സമയം എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ഗുരുതര പിഴവുകളാണ് ആഭ്യന്തര അന്വേഷണ സമിതി കണ്ടെത്തിയത്.അതേസമയം സുരക്ഷാക്രമീകരണങ്ങളില്‍ എയര്‍ ഇന്ത്യ നടത്തിയത് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍.
ALSO READ: അഹമ്മദാബാദ് വിമാനാപകടം; ഡിഎന്‍എ ഫലം കാത്ത് നിരവധി കുടുംബങ്ങള്‍
അടിയന്തര ഉപകരണങ്ങളിലെ പരിശോധനയില്‍ ഡി ജി സി എ എയര്‍ ഇന്ത്യക്ക് താക്കീത് നല്‍കിയിരുന്നു. മൂന്ന് എയര്‍ ജെറ്റ് വിമാനങ്ങളിലാണ് സുരക്ഷ വീഴ്ച്ച കണ്ടെത്തിയത്. അഹമ്മദാബാദ് വിമാന ദുരന്തം അന്വേഷിക്കുന്ന ആഭ്യന്തര സമിതിയുടെതാണ് കണ്ടെത്തല്‍. അടിയന്തര സംവിധാനങ്ങളുടെ സുരക്ഷ പരിശോധനയിലാണ് ഗുരുതര പിഴവുകള്‍ ഡിജിസിഎ കണ്ടെത്തിയിരുന്നത്.
ALSO READ: ഓപ്പറേഷന്‍ സിന്ധു; രണ്ട് സംഘങ്ങള്‍ കൂടി ഇറാനില്‍ നിന്നും ഇന്ത്യയിലെത്തി
കാലഹരണപ്പെട്ട അടിയന്തര ഉപകണങ്ങള്‍ ഉപയോഗിച്‌സുരക്ഷാ പ്രോട്ടോകോള്‍ ലംഘനങ്ങള്‍ നടത്തിയതിന് ഡി ജി സി എ എയര്‍ ഇന്ത്യക്ക് താക്കീത് നല്‍കിയിരുന്നു. ജിദ്ദ, റിയാദ്, ദുബായ് എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്നഅ 320 ജെറ്റ്വിമാനം സുരക്ഷ പരിശോധന നടത്താന്‍ 3 മാസം വരെ കാലതാമസം നേരിട്ടു. ആഭ്യന്തര സര്‍വീസ് നടത്തുന്ന അ319 വിമാനവും പരിശോധന മൂന്നു മാസത്തിലധികം വൈകിച്ചു. ഡിജിസിഎ നല്‍കിയ നിര്‍ദേശങ്ങളിലെ പ്രതികരണത്തിലും കമ്പനി വീഴ്ച്ച വരുത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here