
മലയാളത്തിന്റെ മഹാനടന്മാർ, മമ്മൂട്ടിയും മോഹൻലാലും നീണ്ട വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അഭിനയിച്ച സിനിമയാണ് ‘പേട്രിയറ്റ്’. മെയ് ഒന്നിന് തിയേറ്ററുകളിലേക്കെത്തിയ സിനിമ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ആദ്യ ദിനം തന്നെ റെക്കോർഡ് കളക്ഷനാണ് ‘പേട്രിയറ്റ്’ സ്വന്തമാക്കിയത്.
മഹേഷ് നാരായണൻ സംവിധാനം ചെയ്ത സിനിമയിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി എന്നിങ്ങനെ വമ്പൻ താരനിരയും അണിനിരക്കുന്നുണ്ട്. ‘പേട്രിയറ്റി’ന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന തരത്തിലാണ് ഇപ്പോൾ ചർച്ചകൾ സജീവമാകുന്നത്. സംവിധായകൻ മഹേഷ് നാരായണൻ തന്നെ ഇതിന് മറുപടിയും നൽകിക്കഴിഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകന്റെ തുറന്നുപറച്ചിൽ.
ALSO READ: ‘ഹാഷിറേ അന്ന് എന്നെ നീ വീഡിയോ എടുക്കാൻ വിളിച്ചില്ലായിരുന്നെങ്കിൽ….’; വൈകാരിക കുറിപ്പുമായി അലൻ
നിലവിൽ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട ഒരു ആലോചനയും ഇല്ലെന്ന് മഹേഷ് നാരായണൻ വ്യക്തമാക്കി. തന്റെ ഒരു സിനിമയ്ക്കും അങ്ങനെയൊരു സാധ്യതയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ‘സീ യു സൂൺ’ എന്ന സിനിമ ചെയ്തപ്പോൾ അങ്ങനെയൊരു ആലോചന ഉണ്ടായിരുന്നെങ്കിലും പിന്നീട് മുന്നോട്ട് പോയില്ലെന്ന് സംവിധായകൻ ഓർത്തു. അതൊരു സ്ക്രീൻ ബേസ്ഡ് ചിത്രമായതിനാൽ സ്ക്രീനിനു പുറത്തുനടക്കുന്ന സംഭവങ്ങൾ ചേർത്ത് ഒരു സിനിമ ചെയ്താൽ എങ്ങനെയുണ്ടാകുമെന്നാണ് ചിന്തിച്ചതെന്നും ഭാവിയിൽ ഒരു തുടർച്ച ഉണ്ടായേക്കാമെന്നും മഹേഷ് നാരായണൻ കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

