കൊല്ലം സുധിയോടൊപ്പം അപകടത്തിൽപ്പെട്ട മഹേഷിന് ഇന്ന് 9 മണിക്കർ നീണ്ട ശസ്ത്രക്രിയ

മിമിക്രി കലാകാരനും ചലച്ചിത്ര അഭിനേതാവുമായിരുന്ന കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന മഹേഷ് കുഞ്ഞുമോന് ബുധനാഴ്ച ശസ്ത്രക്രിയ.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മഹേഷിന്റെ മുഖത്തും പല്ലുകൾക്കുമാണ് പരുക്കേറ്റിരിക്കുനത്.

Also Read: കൊല്ലം സുധിക്കൊപ്പം അപകടത്തിൽപ്പെട്ട ബിനു അടിമാലി അപകടനില തരണം ചെയ്തു

അപകടത്തിൽ പരുക്കേറ്റ ബിനു അടിമാലിയും ഉല്ലാസ് അരൂരും എറണാകുളത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ  ചികിത്സയിൽ തുടരുകയാണ്.  ഒൻപതു മണിക്കൂർ നീണ്ടുനിൽക്കുന്ന ശസ്ത്രക്രിയയാണ് മഹേഷിന് നടത്തുന്നതെന്നും എല്ലാവരുടെയും പ്രാർഥന മഹേഷിനോടൊപ്പം ഉണ്ടാകണമെന്നും മഹേഷിന്റെ സുഹൃത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

Also Read: എന്താണ് ‘ബിപോർജോയ്’ ചുഴലിക്കാറ്റ്; കേരളത്തെ അത് എങ്ങനെ ബാധിക്കും?

ജൂൺ 5 ന് പുലർച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നിലാണ് കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തലയ്ക്ക് പരുക്കേറ്റ സുധിയെ പെട്ടെന്ന് തന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടകരയിൽനിന്നും സ്റ്റേജ്ഷോ കഴിഞ്ഞ് എറണാകുളത്തേക്കു മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here