‘ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ചു, അശ്ലീലം പറഞ്ഞു’, കോൺഗ്രസ് വാർഡ് കൗൺസിലർക്കെതിരെ മഹിളാ കോൺഗ്രസ് നേതാവിന്റെ പരാതി

കോൺഗ്രസ് കൗൺസിലർക്കെതിരെ മഹിളാ കോണ്ഗ്രസ് നേതാവിന്റെ പരാതി. ആറ്റിങ്ങൽ അവനവഞ്ചേരി വാർഡ് കൗൺസിലർ രവികുമാർ ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. നിരവധി തവണ തന്നെ ഫോണിലൂടെ അശ്ലീലം പറഞ്ഞുവെന്നും മഹിളാ കോൺഗ്രസ്‌ നേതാവ് പറഞ്ഞു.

ALSO READ: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നുമുതൽ പുനരാരംഭിക്കും, പണിമുടക്കിൽ ഉറച്ച് ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് സമിതി

ആറ്റിങ്ങൽ അവനവഞ്ചേരി വാർഡ് കൗൺസിലറും കോണ്ഗ്രസ് നേതാവുമായ രവികുമാർ തന്നെ നിരവധി തവണ ലൈംഗിക താല്പര്യത്തോടെ സമീപിക്കുകയായിരുന്നു. അതിനു വഴങ്ങാതെ വന്നപ്പോൾ തന്നെ ഫോണിലൂടെ അശ്ലീലം പറയുകയും തെറിവിളിക്കുകയും ചെയ്തു. പിന്നാലെ ശ്രീരംഗൻ എന്ന മറ്റൊരു വ്യക്തിയെ കൂട്ടുപിടിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരിയായ മഹിളാ കോണ്ഗ്രസ് നേതാവ് പറഞ്ഞു.

ALSO READ: കള്ളക്കടൽ പ്രതിഭാസം; കേരള-തമിഴ്നാട് തീരത്ത് ഇന്ന് ഓറഞ്ച് അലേർട്ട്

ഭാര്യ പിതാവിന്റെ തലയ്ക്കടിച്ച് ജയിലിൽ കഴിഞ്ഞ വ്യക്തിയാണ് ശ്രീരംഗൻ. അതിനാൽ പരാതികാരിക്ക് വധഭീഷണി ഉണ്ടെന്നും പരാതിയിൽ ഉണ്ട്. നിലവിൽ ഡിജിപിക്കും പാർട്ടി നേതൃത്വത്തിനും പരാതി നൽകിയിട്ടുണ്ട്. പരാതി ഡിജിപി ഡിവൈഎസ്‌പിക്ക് കൈമാറി. ഡിവൈഎസ്‌പി പരാതിക്കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News