കച്ചവടത്തിനായി ഇനി കാനഡയിലേക്കില്ല; കാനഡയിലെ കമ്പനി പൂട്ടി മഹീന്ദ്ര

കാനഡ ആസ്ഥാനമാക്കിയുള്ള ഉപകമ്പനിയായ റെയ്സൺ എയ്‌റോസ്‌പേസ് കോർപറേഷനുമായുള്ള ബന്ധം അവസാനിപ്പിച്ച് ഇന്ത്യൻ വാഹന ഭീമനായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാനഡ – ഇന്ത്യൻ ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്ങ്ങളുടെ ആഘാതം ബിസ്സിനസ്സ് മേഖലയെയും ബാധിച്ചിട്ടുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കാനഡ ആസ്ഥാനമാക്കിയുള്ള ഉപകമ്പനിയായ റെയ്സൺ എയ്‌റോസ്‌പേസ് കോർപറേഷനുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്നാണ് പുതിയ റിപ്പോർട്ട്. ഈ കനേഡിയൻ കമ്പനിയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രക്ക് 11.18% ഓഹരിയുണ്ടായിരുന്നു.

Also read; തൃശൂരിൽ കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനി കിണറ്റിൽ മരിച്ച നിലയിൽ

കാനഡ ആസ്ഥാനമാക്കിയുള്ള അസ്സോസിയേറ്റ് സ്ഥാപനമായ റെയ്സൺ എയ്‌റോസ്‌പേസ് കോർപറേഷൻ ഇല്ലാതായതായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. സ്റ്റോക്ക് മാർക്കറ്റ് റെഗുലേറ്ററായ സെബിക്കും കമ്പനി ഈ വിവരം അറിയിച്ച നോട്ടീസ് നൽകിയിട്ടുണ്ട്. ഈ സംഭവം സോഷ്യൽ മീഡിയയിൽ ഊഹാപോഹങ്ങൾക്ക് കാരണമായെങ്കിലും, ബന്ധം അവസാനിപ്പിക്കാനുള്ള കാരണം മഹീന്ദ്ര ആൻഡ് മഹീന്ദ്ര വ്യക്തമാക്കിയിട്ടില്ല. ഇത് സംബന്ധിച്ച് യാതൊരു ഔദ്യോഗിക പ്രസ്താവനയും കമ്പനി നൽകിയിട്ടില്ല.

Also Read; ആത്മഹത്യ ചെയ്‌തത്‌ സിൽക്കോ അതോ വിജയലക്ഷ്മിയോ? വെള്ളിത്തിരയിലെ സൗന്ദര്യ റാണിയുടെ കഥ

അതേസമയം മഹീന്ദ്ര ആൻഡ് മഹീന്ദ്ര തന്നെയാണ് ഈ വിവരം ഓഹരിവിപണിയെ അറിയിച്ചത്. റെയ്സൺ എയ്‌റോസ്‌പേസ് കോർപറേഷൻ സെപ്റ്റംബർ 20 മുതൽ കാനഡയിലെ തങ്ങളുടെ ബിസ്സിനസ്സ് അവസാനിപ്പിക്കുമെന്നതാണ് കമ്പനി പുറത്തുവിട്ട വിവരം. സ്വമേധയാ പ്രവർത്തനം അവസാനിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. അതിന്റെ അംഗീകാരത്തിന് ആവശ്യമായ എല്ലാ രേഖകളും ലഭിച്ചിട്ടുണ്ട്. കൃഷിയുമായി ബന്ധപ്പെട്ട സാങ്കേതിക പരിഹാരങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണ് റെയ്സൺ എയ്‌റോസ്‌പേസ്. കൃഷിയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളും മഹീന്ദ്ര ആൻഡ് മഹീന്ദ്ര നിർമ്മിക്കുന്നുണ്ട്.

കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര പോരാട്ടം അതിന്റെ പാരമ്യത്തിൽ നിൽക്കുന്ന സമയത്താണ് മഹീന്ദ്രയുടെ നിർണായക തീരുമാനം. കമ്പനി ഈ തീരുമാനം സ്വമേധയാ എടുത്തതാണെന്നും, കമ്പനി അടച്ചുപൂട്ടുന്നത് കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റെയ്സൺ എയ്‌റോസ്‌പേസ് അടച്ചുപൂട്ടുന്നത് മഹീന്ദ്രയുടെ ബിസിനസിനെ സാരമായി ബാധിക്കില്ല, കമ്പനി പൂട്ടുമ്പോൾ മഹീന്ദ്രക്ക് 2.8 ദശലക്ഷം കനേഡിയൻ ഡോളർ (28.7 കോടി രൂപ) ലഭിക്കും. ഇന്ത്യയും കാനഡയും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ മഹീന്ദ്രയുടെ ഇത്തരമൊരു തീരുമാനത്തെയാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്.

Also Read; എനിക്ക് ഇതിലും പ്രായം ഉണ്ടായിരുന്നെങ്കിൽ നിങ്ങളെ കല്യാണം കഴിക്കുമായിരുന്നു; ചർച്ചയായി ശോഭനയുടെ പുതിയ ചിത്രം

മഹീന്ദ്രയുടെ ഈ അപ്രതീക്ഷിത നീക്കം കമ്പനിയുടെ ഓഹരികളെ ബാധി ച്ചിട്ടുണ്ട്. ഓഹരികളില്‍ മൂന്ന് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1584 രൂപയുണ്ടായിരുന്ന ഓഹരികള്‍ 1575.75 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചു. ഓഹരികളിലെ ഇടവ് കമ്പനിയുടെ മൂല്യ നിര്‍ണയത്തെയും ബാധിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News