
സ്വർണ്ണം വാങ്ങി വയ്ക്കാനുള്ള ഒരു സുവർണ്ണാവസരമായാണ് അക്ഷയ തൃതിയയെ പണ്ടുക്കാലം തൊട്ട് കണ്ടുവരുന്നത്. എന്നാൽ, ഇക്കൊല്ലം സ്വർണ്ണത്തിനൊപ്പം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത് മറ്റൊരു ഉത്പന്നമാണ്. മുംബൈയിൽ മാത്രമായി ഏപ്രിൽ 11 മുതൽ 19 വരെ ഈ അക്ഷയ തൃതിയയ്ക്ക് വിറ്റഴിഞ്ഞത് 7,072 വാഹനങ്ങളാണ്.
ഇതിന്റെ ഭാഗമായി ഇന്ത്യയിലുടനീളമുള്ള മഹീന്ദ്ര (Mahindra) ഷോറൂമുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഈ അവസരം പ്രയോജനപ്പെടുത്തിയ കമ്പനി തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങളുടെ ഡെലിവറി തകര്‍പ്പന്‍ രീതിയില്‍ പൂര്‍ത്തിയാക്കി. ഏപ്രില്‍ 19-ന് നടന്ന അക്ഷയതൃതീയ ആഘോഷങ്ങള്‍ക്കിടെ ഒറ്റ ദിവസം കൊണ്ട് ഇന്ത്യയിലുടനീളം 610-ലധികം ഇലക്ട്രിക് എസ്‌യുവികളാണ് മഹീന്ദ്ര ഉപഭോക്താക്കള്‍ക്ക് കൈമാറിയത്. മംഗളകരമായ ദിവസങ്ങളില്‍ പുതിയ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ കാണിക്കുന്ന താല്‍പ്പര്യമാണ് ഈ നേട്ടത്തിന് പിന്നില്‍.
ALSO READ; ചൂട് സഹിക്കാൻ വയ്യ; അവധി ദിവസം ചിലവഴിക്കാൻ വീടിനടുത്ത് എസി മുറി ബുക്ക് ചെയ്ത് യുവതി
കമ്പനിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ മഹീന്ദ്ര ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചിട്ടുണ്ട്.ഒരൊറ്റ ദിവസം കൊണ്ട് ഇത്രയധികം ഇലക്ട്രിക് വാഹനങ്ങള്‍ വിതരണം ചെയ്യാനായത് ഇവി വിപണിയില്‍ മഹീന്ദ്രയുടെ കരുത്ത് എടുത്ത് കാണിക്കുന്നു. ഇതാദ്യമായല്ല മഹീന്ദ്ര ഇത്തരമൊരു റെക്കോര്‍ഡ് നേട്ടം കൈവരിക്കുന്നത്. കൃത്യം ഒരു മാസം മുന്‍പ് ഉഗാദി ആഘോഷ വേളയിലും സമാനമായി 600-ല്‍ അധികം ഇലക്ട്രിക് എസ്‌യുവികള്‍ കമ്പനി ഒറ്റദിവസം കൊണ്ട് വിതരണം ചെയ്തിരുന്നു.
ഇക്കൊല്ലം ഇന്ത്യയിൽ മാത്രമായി വൻകുതിപ്പാണ് വാഹന രജിസ്ട്രേഷനിൽ ഉണ്ടായതെന്ന് ആർടിഒമാർ വ്യക്തമാക്കുന്നുണ്ട്. ഉത്സവ ദിനങ്ങളിലെ വിലക്കുറവാകാം ഇതിന് പിന്നിലെ കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇഎംഐ ഓപ്ഷനുകളുള്ളതും സ്വപ്ന വാഹനം സ്വന്തമാക്കാൻ സഹായിക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങൾക്കും ഇലക്ട്രിക് സ്കൂട്ടറുകൾക്കും ആണ് ഡിമാന്റേറുന്നത്. മുൻകൂട്ടി വാഹന രജിസ്റ്റർ ചെയ്തിട്ടുള്ള ആളുകളിൽ പലരും അക്ഷയ തൃതീയ ദിനത്തിലെത്തിയാണ് വാഹനം വാങ്ങിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

