മഹുവ മൊയ്ത്രയ്ക്ക് ഔദ്യോഗിക വസതി ഒഴിയാന്‍ നിര്‍ദ്ദേശം

ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ലോക്‌സഭയില്‍ നിന്നും പുറത്താക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി മഹുവ മൊയ്ത്രയ്ക്ക് ഔദ്യോഗിക വസതി ഒഴിയാന്‍ നിര്‍ദേശം ലഭിച്ചതായി റിപ്പോര്‍ട്ട്. എത്തിക്‌സ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് മഹുവയെ ലോക്‌സഭയില്‍ നിന്നും പുറത്താക്കിയത്. തന്നെ ലോക്‌സഭയില്‍ നിന്നും പുറത്താക്കിയതിനെതിരെ മഹുവ സുപ്രീം കോടതിയെ സമീപിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വസതി ഒഴിയാനുള്ള നിര്‍ദേശം വന്നിരിക്കുന്നത്.

ALSO READ: ജീവിതം മാറി മറിയാൻ വൈകുന്നേരങ്ങളിൽ ഈ കാര്യങ്ങൾ ചെയ്യൂ…

മഹുവ മൊയ്ത്രയുടെ പ്രവര്‍ത്തി അതീവ ഗുരുതരവും അസാന്മാര്‍ഗികവും നീചവും ക്രിമിനല്‍ കുറ്റവുമാണ് ചെയ്തതെന്ന് കാട്ടിയാണ് എംപി സ്ഥാനത്ത് നിന്നും പുറത്താക്കിയത്. രണ്ടു കോടി രൂപ പണമായും ലക്ഷ്വറി സമ്മാനങ്ങളും ഉള്‍പ്പെടെ ദര്‍ശന്‍ ഹീരാനന്ദാനിയില്‍ നിന്നും മഹുവ അദാനിക്കെതിരെ ചോദ്യങ്ങള്‍ ചോദിക്കാന്‍ കൈപ്പറ്റിയെന്നാണ് ആരോപണം ഉയര്‍ന്നത്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം മഹുവ മൊയ്ത്ര തള്ളികളയുകയാണ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News