അന്വേഷണത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നത് തടയണം; പരാതിയുമായി മഹുവ മൊയ്ത്ര

തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി മഹുവ മൊയ്ത്ര.കഴിഞ്ഞ ദിവസം വീട്ടില്‍ നടന്ന സിബിഐ റെയ്ഡിന്റെ പേരിലാണ് പരാതി നൽകിയത്. അന്വേഷണത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നത് തടയണമെന്നാണ് ആവശ്യം.

ALSO READ: മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ട്; ഒരു കുടുബത്തിലെ നാലു കുട്ടികള്‍ വെന്തുമരിച്ചു

അതേസമയം ചോദ്യത്തിന് കോഴ ആരോപണത്തിൽ കൊൽക്കത്തയിൽ സിബിഐ പരിശോധന നടത്തിയിരുന്നു . മെഹുവാ മൊയ്‌ത്രയുടെ വസതിയിൽ ഉൾപ്പെടെ ആണ് സിബിഐ പരിശോധന നടന്നത്.കഴിഞ്ഞ ദിവസം ലോക്‌പാൽ ചോദ്യത്തിന് കോഴ ആരോപണത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കാൻ സിബിഐക്ക് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മുൻ എംപി മെഹുവയുടെ വസതിയിലെ പരിശോധന.

6 മാസത്തിനകം റിപ്പോർട്ട് നൽണമെന്നാണ് ലോക്‌പാൽ സിബിഐക്ക് നിർദേശം നൽകിയിട്ടുള്ളത്.അദാനി ​ഗ്രൂപ്പിനെതിരെ വ്യവസായി ദർശൻ ഹിരാനന്ദാനിയുമായി ചേർന്ന് പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിച്ചെന്നും ചോദ്യങ്ങൾ ഉന്നയിക്കാൻ കോഴ വാങ്ങിയെന്നുമായിരുന്നു മെഹുവാ മൊയ്‌ത്രക്ക് എതിരായ പരാതി.തുടർന്ന് പാർലമെന്റ് എത്തിക്സ് കമ്മറ്റി മെഹുവയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയിരുന്നു.

ALSO READ: പൗരത്വ നിയമ വിഷയത്തിൽ ബിജെപി വാദത്തെ പിന്തുണച്ച കേരളത്തിലെ കോൺഗ്രസ് നേതാക്കൾ തമിഴ്നാട് കോൺഗ്രസിനെ തള്ളി പറയുമോ? മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News