ദില്ലിയിലെ വെടിവെപ്പ്; രണ്ടു യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യ പ്രതിയും കൂട്ടാളിയും പിടിയില്‍

ദില്ലിയിൽ ആര്‍കെ പുരത്ത് വെടിവെയ്പില്‍ രണ്ടു യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യ പ്രതിയും കൂട്ടാളിയും പിടിയില്‍. ആര്‍കെ പുരത്തെ അംബേദ്കര്‍ ബസ്തി മേഖലയിലാണ് പുലര്‍ച്ചെയാണ് സംഭവം. പിങ്കി (30), ജ്യോതി (29) എന്നി സഹോദരികളാണ് മരിച്ചത്. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോള്‍ സഹോദരിമാര്‍ വെടിയേറ്റ് കിടക്കുന്ന നിലയിലാണ് കണ്ടത്.

അക്രമികള്‍ യുവതികളുടെ സഹോദരനെ തേടിയെത്തിയതാണെന്നും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെയ്പില്‍ കലാശിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

also read; മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ വൈകിയതിൽ ഭാര്യയുമായി വഴക്കിടുന്നതിനിടെ അച്ഛന്റെ കുത്തേറ്റ് മകന് പരുക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News