തെലങ്കാനയില്‍ അച്ഛന്‍ പിന്നില്‍ മകന്‍ മുന്നില്‍; കമല്‍നാഥിനും സച്ചിനും അപ്രതീക്ഷിത തിരിച്ചടി

നാലു സംസ്ഥാനങ്ങളില്‍ നടക്കുന്ന വോട്ടെണ്ണലില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ടിരിക്കുന്നത് പ്രമുഖ നേതാക്കളാണ്. തെലങ്കാനയില്‍ കോണ്‍ഗ്രസ് ആധിപത്യമുണ്ടായിരിക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ പിന്തള്ളി വിജയപ്രതീക്ഷയില്‍ നിന്ന ബിആര്‍എസിന് ആദ്യത്തെ തിരിച്ചടി മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു കോണ്‍ഗ്രസ് നേതാവ് തുംകുന്ത നരസാ റെഡ്ഢിക്ക് പിന്നിലായതാണ്. ഗജ്വേല്‍ നിയമസഭാ മണ്ഡലത്തില്‍ 2014ലിലും 2018ലും വിജയിച്ച് ഹാട്രിക്ക് വിജയം നേടാമെന്ന പ്രതീക്ഷയില്‍ മുന്നിട്ടിറങ്ങിയ കെസിആര്‍ കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ പതറുകയാണ്. ബിജെപി നേതാവ് എട്ടേല രാജേന്ദറിനെയും പിന്തള്ളി വന്‍ മുന്നേറ്റമാണ് റെഡ്ഢി നടത്തുന്നത്. അതേസമയം കെസിആറിന്റെ മകന്‍ കെടി രാമറാവു ലീഡ് ചെയ്യുന്നുണ്ട്.

ALSO READ: എ.ഐ.സി.സി ആസ്ഥാനത്ത് ശ്രീരാമനും ഹനുമാനും; ഫലം വന്നപ്പോ‍ഴും മൃദുഹിന്ദുത്വ മുദ്രാവാക്യം വിടാതെ കോണ്‍ഗ്രസ്

ഭരണം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയില്‍ മൃദുഹിന്ദുത്വം സ്വീകരിച്ച് പ്രചരണം നടത്തിയ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കമല്‍നാഥ് അദ്ദേഹത്തിന്റെ കോട്ടയായ ചിന്ദ്വാരയില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ടിരിക്കുകയാണ്. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് പിന്നിലായി. തെലങ്കാനയില്‍ ബിആര്‍എസിന്റെ ഹാട്രിക്ക് ഭരണം എന്ന സ്വപ്‌നം പൊലിഞ്ഞിരിക്കുകയാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നേറ്റം നടക്കുമ്പോള്‍ ഛത്തീസ്ഗഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ബിജെപിയും കോണ്‍ഗ്രസും. അതേസമയം തെലങ്കാനയില്‍ നാലു സീറ്റുകളിലേക്ക് ഒതുങ്ങിയിരിക്കുകയാണ് ബിജെപി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News