അറ്റകുറ്റപ്പണി; നാഗര്‍കോവില്‍ – കന്യാകുമാരി റൂട്ട്; 11 ട്രെയിനുകള്‍ റദ്ദാക്കി

വ്യാഴാഴ്ച 11 ട്രെയിനുകള്‍ റദ്ദാക്കി. നാഗര്‍കോവില്‍ – കന്യാകുമാരി റൂട്ടിലെ അറ്റകുറ്റപ്പണിയെ തുടർന്നാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. കൊച്ചുവേളി – നാഗര്‍കോവില്‍ സ്‌പെഷ്യല്‍ ഷെഡ്യൂള്‍, തിരുനെല്‍വേലി – നാഗര്‍കോവില്‍ സ്‌പെഷ്യല്‍ ട്രെയിന്‍, നാഗര്‍കോവില്‍ – കന്യാകുമാരി സ്‌പെഷ്യല്‍ ട്രെയിന്‍, കന്യാകുമാരി – കൊല്ലം മെമു എക്‌സ്പ്രസ്, കൊല്ലം – ആലപ്പുഴ സ്‌പെഷ്യല്‍, കൊല്ലം – തിരുവനന്തപുരം സ്‌പെഷ്യല്‍ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

ALSO READ: പാലക്കാട്‌ ഡിവിഷനിൽ അറ്റകുറ്റപ്പണി; ട്രെയിൻ സർവീസിൽ മാറ്റം

ഈ ട്രെയിനുകൾ കൂടാതെ 14 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. ഈ റൂട്ടിലെ അറ്റകുറ്റപണികള്‍ ഇന്ന് അവസാനിച്ചേക്കുമെന്നും ദക്ഷിണ റെയില്‍വെ അറിയിച്ചു. വരും ദിവസങ്ങളില്‍ മറ്റ് റൂട്ടുകളിൽ അറ്റകുറ്റപ്പണികള്‍ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും ദക്ഷിണ റെയില്‍വെ അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News