‘കേരള പൊലീസിന് ബിഗ് സല്യൂട്ട്’, ഒരു കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് നിങ്ങൾ ഇല്ലാതാക്കിയത്: പ്രശംസിച്ച് മേജർ രവി

കൊല്ലത്ത് സൈനികനെ മര്‍ദിച്ച് ശരീരത്തില്‍ പിഎഫ്ഐ എന്നെഴുതിയെത് വ്യാജമാണെന്ന് കണ്ടെത്തിയ കേരള പൊലീസിനെ അഭിനന്ദിച്ച് നടനും സംവിധായകനുമായ മേജര്‍രവി രംഗത്ത്. ഒരു സൈനികൻ പാകിയ കലാപത്തിന്റെ വിത്തുകളാണ് കൃത്യമായ ഇടപെടലിലൂടെ പൊലീസ് നീക്കം ചെയ്‌തതെന്നും, പൊലീസിന്‍റെ ജാഗ്രതയോടെയുള്ള ഇടപെടലാണ് പ്രതിയുടെ കള്ളക്കഥ പൊളിച്ചതെന്നും മേജർ രവി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

ALSO READ: ‘സുരേന്ദ്രനും, കൊല്ലത്തെ സൈനികനും’, ഷർട്ട് കീറി കലാപം സൃഷ്ടിക്കാൻ ശ്രമിച്ചവരുടെ എണ്ണം രണ്ടായി: ട്രോളുകളിൽ നിറഞ്ഞു നിന്ന് ഷർട്ട് കീറൽ ട്രെന്റ്

മേജർ രവി പറഞ്ഞത്

ആദ്യം കേട്ടപ്പോള്‍ കേരളത്തില്‍ ഇങ്ങനെയൊക്കെ നടക്കുമോ എന്ന് ആശങ്കപ്പെട്ടു. സത്യാവസ്ഥ പുറത്തുവന്നപ്പോഴാണ് ആശ്വാസമായത്. അല്ലായിരുന്നെങ്കില്‍ തീര്‍ത്തും ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് ഇത് പോയെനെ. ഒരു പട്ടാളക്കാരനെ മര്‍ദിച്ച് മുതുകില്‍ പിഎഫ്ഐ എന്ന നിരോധിത സംഘടനയുടെ പേര് എഴുതിവെച്ചാല്‍ എന്തൊക്കെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമായിരുന്നു. വര്‍ഗീയത പടര്‍ന്നേനെ.

ALSO READ: ആരാധകരെ നിരാശരാക്കി ലിയോ, പ്രതീക്ഷകൾ തകർത്തുകൊണ്ട് ഓഡിയോ ലോഞ്ച് ഉപേക്ഷിച്ചു, കാരണം എന്ത്?

ഒരു കലാപത്തിന്‍റെ വിത്താണ് ഈ പട്ടാളക്കാരന്‍ പാകിയത്. പോപ്പുലര്‍ ഫ്രണ്ട് എന്ന നിരോദിത സംഘടനയുടെ പേരില്‍ ഒരു അതിക്രമത്തിന് മുതിരുമ്പോള്‍ അതിന്‍റെ വ്യാപ്തി വലുതാണ്. പൊലീസ് സൈന്യത്തെ അറിയിച്ചാല്‍ പ്രതി പിന്നെ സേനയില്‍ ഉണ്ടാവില്ലെന്നും മേജര്‍ രവി പറയുന്നു. കോര്‍ട്ട് മാര്‍ഷലില്‍ 14 വര്‍ഷത്തെ തടവ് ശിക്ഷക്ക് ഇയാള്‍ വിധിക്കപ്പെട്ടേക്കാം, എന്നാല്‍ ഇയാളെ ജീവപര്യന്തം തടവിനാണ് വിധിക്കേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News