
ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിലായതിന് പിന്നാലെ താരത്തെ പിന്തുണച്ച് മേജര്‍ രവി രംഗത്ത്. ഷൈനിനെ എനിക്ക് നല്ലതുപോലെ അറിയാമെന്നും ഇത്രയും നല്ലൊരു വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ലെന്നും മേജര്‍ രവി യൂട്യൂബ് ചാനലുകളോട് പറഞ്ഞു.
നേരിട്ട് ഇടപഴകിയ സമയത്തെല്ലാം ഒരിക്കലും അപമര്യാദയായി സംസാരിക്കാത്ത വ്യക്തിയാണ് ഷൈനെന്നും ഇങ്ങനെയൊരു സംഭവത്തില്‍ പെട്ടുപോയിട്ടുണ്ടെങ്കില്‍ തിരിച്ചുകൊണ്ടുവരാനല്ലേ നോക്കേണ്ടതെന്നും മേജര്‍ രവി യൂട്യൂബ് ചാനലുകളോട് പറഞ്ഞു.
ഷൈനിനെ പിന്തുണച്ച മേജര്‍രവിക്ക് വന്‍ ട്രോളുകളാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. നിരവധി ആളുകളാണ് മേജര്‍ രവിയെ സോഷ്യല്‍മീഡിയയിലൂടെ പരിഹസിക്കുന്നത്.
Also Read : ലഹരിക്കേസിൽ ഷൈൻ ടോം ചാക്കോയെ അറസ്റ്റ് ചെയ്തു
മേജര്‍ രവിയുടെ വാക്കുകള്‍
‘ഷൈനിനെ എനിക്ക് നല്ലതുപോലെ അറിയാം. ഇത്രയും നല്ലൊരു വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ല. നേരിട്ട് ഇടപഴകിയ സമയത്തെല്ലാം ഒരിക്കലും അപമര്യാദയായി സംസാരിക്കാത്ത വ്യക്തിയാണ്. ഇങ്ങനെയൊരു സംഭവത്തില്‍ പെട്ടുപോയിട്ടുണ്ടെങ്കില്‍ തിരിച്ചുകൊണ്ടുവരാനല്ലേ നോക്കേണ്ടത്. പരാതി നല്‍കിയ കുട്ടിയുടെ പേര് ഞാന്‍ പറയുന്നില്ല. ആ കുട്ടിയുടെ നിലപാടിനേയും അഭിനന്ദിക്കുകയാണ്. കാരണം ഈ പേര് പുറത്തുവരുമെന്ന് അവരൊരിക്കലും വിചാരിച്ചില്ല. അവര്‍ക്ക് വന്ന വിഷമമാണ് പറഞ്ഞത്. അതുകൊണ്ടാണ് കേസ് പിന്‍വലിക്കുകയാണെന്ന് പറഞ്ഞത്,’ മേജര്‍ രവി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here