ഇന്ന് മകരവിളക്ക്; ദര്‍ശനം കാത്ത് തീര്‍ഥാടക ലക്ഷങ്ങള്‍

ഇന്ന് മകരവിളക്ക്. മകരജ്യോതി ദര്‍ശനം കാത്ത് തീര്‍ഥാടക ലക്ഷങ്ങള്‍ ശബരിമലയില്‍ എത്തി. പുലര്‍ച്ചെ 2.46ന് മകരസംക്രമ പൂജയോടെ മകരവിളക്ക് ചടങ്ങുകള്‍ക്ക് തുടക്കമായി. കവടിയാര്‍ കൊട്ടാരത്തില്‍ നിന്നെത്തിച്ച നെയ്യ് കൊണ്ട് അഭിഷേകം നടത്തി. വൈകിട്ട് 6.15 ഓടെയാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തുക.

ALSO READ:രാമൻ സ്വപ്നത്തിൽ പ്രത്യക്ഷപെട്ട് അയോധ്യ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കരുതെന്നു ആവശ്യപ്പെട്ടു; ആർജെഡി നേതാവ്

തുടര്‍ന്ന്, അയ്യപ്പവിഗ്രഹത്തില്‍ തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കും. തുടര്‍ന്നാണ് പുണ്യദര്‍ശനമായി പൊന്നമ്പലമേട്ടില്‍ മകരവിളക്ക് കാണുക. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അടക്കം നിരവധി പ്രമുഖര്‍ മകരവിളക്ക് ദര്‍ശിക്കും. മകരവിളക്കിനോടനുബന്ധിച്ച് രാവിലെ 9ന് സന്നിധാനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ തമിഴ് പിന്നണി ഗായകന്‍ പി കെ വീരമണിദാസന് മന്ത്രി ഹരിവരാസനം പുരസ്‌കാരം സമ്മാനിക്കും.

ALSO READ:കേന്ദ്ര സർക്കാരിനെതിരായ പോരാട്ടം; പ്രതിപക്ഷ നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News