തേങ്ങാപ്പാൽ ഇല്ലാതെ കുറഞ്ഞ സമയത്തിനുള്ളിൽ ഒരു കിടിലൻ കിണ്ണത്തപ്പം ഉണ്ടാക്കിയാലോ

foog8

അന്നും ഇന്നും എന്നും നമുക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് കിണ്ണത്തപ്പം. എന്നാൽ പല തരത്തിലാണ് ഇത് തയ്യാറാക്കാറുള്ളത്. നമ്മൾ സാധാരണയായി പച്ചരി കുതിർത്ത് അരച്ച മാവിലേക്ക് തേങ്ങാപ്പാലും പഞ്ചസാരയും ചേർത്താണ് ഉണ്ടാക്കുന്നത്. എന്നാൽ അവയിൽ നിന്ന് വ്യത്യസ്തമായി കുറഞ്ഞ സമയത്തിനുള്ളിൽ സോഫ്റ്റായ കിണ്ണത്തപ്പം തയ്യാറാക്കാം.

ചേരുവകൾ

വറുത്ത അരിപ്പൊടി – 1 കപ്പ്
ചൂട് പാൽ – 2 കപ്പ്
ചൂട് വെള്ളം – ആവശ്യത്തിന്
പഞ്ചസാര -ആവശ്യത്തിന്
ഏലയ്ക്കാപ്പൊടി -ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
ജീരകം – വിതറുന്നതിന്

ALSO READ:ആ​രോ​ഗ്യകരമായ ഒരു ഓറഞ്ച് സ്പൈസ് ടീ ഉണ്ടാക്കിയാലോ

തയ്യാറാക്കുന്ന വിധം

അരിപ്പൊടി രണ്ടു മിനിറ്റ് വറുത്തെടുക്കുക. ഒരു പാത്രത്തിൽ വറുത്ത അരിപ്പൊടി എടുക്കുക. ചെറുതായി ചൂടാറി കഴിഞ്ഞാൽ അതിലേക്ക് ചൂട് പാലും വെള്ളവും ചേർത്ത് കട്ടകൾ ഒന്നുമില്ലാതെ യോജിപ്പിച്ചെടുക്കുക. ഇതിലേക്ക് പഞ്ചസാര, ഏലയ്ക്കാപ്പൊടി, ഉപ്പ് എന്നിവയും ചേർത്ത് എല്ലാം കൂടി ഇളക്കി യോജിപ്പിക്കുക . ഇനി ഇത് ഒരു അരിപ്പയിലൂടെ അരിച്ചെടുത്തിനു ശേഷം അര മണിക്കൂർ മൂടിവെയ്ക്കുക. കിണ്ണത്തപ്പം ഉണ്ടാക്കാനുള്ള പാത്രത്തിൽ വെളിച്ചെണ്ണ തടവി മാവ് നല്ലതുപോലെ ഇളക്കി പാത്രത്തിലേക്ക് കോരിയൊഴിച്ച് മുകളിൽ ജീരകം വിതറി 10 മുതൽ 15 മിനിറ്റ് വരെ ആവിയിൽ വേവിച്ചെടുക്കാം. നന്നായി ചൂടാറിയ ശേഷം മുറിച്ച് ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News