റെസ്റ്റോറന്‍റുകളിൽ കിട്ടുന്ന അതേരുചിയിൽ ബട്ടർ നാൻ വീട്ടിലുണ്ടാക്കാം

റെസ്റ്റോറന്‍റുകളിൽ കിട്ടുന്ന അതേരുചിയിൽ തന്നെ നമുക്ക് ബട്ടർ നാൻ വീട്ടിലുണ്ടാക്കാം. അതിനായി മൈദ ഉപ്പ്, ആക്റ്റീവ് ഡ്രൈ യീസ്റ്റ്, പഞ്ചസാര, ചെറുചൂടുവെള്ളം, ചെറുചൂട് പാൽ, ബട്ടർ എന്നിവ എടുക്കണം.

ALSO READ: കനത്ത മഴ; 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തയാറാക്കുന്നതിനായി ഒരു ബൗളിൽ യീസ്റ്റ്, പഞ്ചസാര, ആവശ്യത്തിന് വെള്ളം എന്നിവ ചേർ‍ത്ത് മിക്സ് ചെയ്‌ത് 10 മിനിറ്റ് മാറ്റി വയ്ക്കണം. ഇനി വേറെ ഒരു ബൗളിൽ മൈദയും ഉപ്പും മിക്സ് ചെയ്യണം. എന്നിട്ട് യീസ്റ്റും പാലും എണ്ണയും കൂടി മിക്സ് ചെയ്ത് നന്നായി യോജിപ്പിക്കണം. ഇടക്ക്​ വെള്ളം ഒഴിച്ച് കൊടുക്കണം. നല്ല സോഫ്റ്റ് ആകുന്നതു വരെ 4-5 മിനിറ്റ് ഇത് നന്നായി കുഴക്കണം. പിന്നീട് രണ്ട്​ മണിക്കൂർ അടച്ച് മാറ്റി വെയ്ക്കാം.

ശേഷം രണ്ട് മണിക്കൂർ കഴിഞ്ഞ് മാവ് ചെറുതായി കുഴയ്ക്കണം. എന്നിട്ട് ഇത് ഉരുട്ടി എടുക്കാം. ഓരോ ഉരുളയും കനം കുറച്ചു പരത്തി എടുക്കണം. പിന്നീട് ഒരു പാൻ ചൂടാക്കി ചൂടായ പാനിലേക്ക് പരത്തി വെച്ച നാൻ ഇട്ടു കൊടുക്കണം. മുകളിൽ പൊങ്ങി വരുന്ന സമയത്ത്​ ഫ്രൈയിങ് പാൻ കമിഴ്ത്തി തീയിൽ കാണിച്ച് മറുവശം ചുട്ടെടുക്കുക. ശേഷം ബട്ടർ തേച്ച് ചൂടോടെ കഴിക്കാവുന്നതാണ്.

ALSO READ: ചിലിക്കെതിരായ മത്സരത്തില്‍ പരിക്ക്; അവസാന മത്സരത്തിൽ മെസി വിട്ടുനിൽക്കും ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News