‘ആവേശം’ സിനിമയുടെ മേക്കപ്പ് മാൻ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ

hybrid ganja

ഹൈബ്രിഡ് കഞ്ചാവുമായി മേക്കപ്പ് മാൻ പിടിയിൽ. ആർ ജി വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥാണ് ഞായറാഴ്ച പുലർച്ചെ എക്സൈസിന്റെ പിടിയിലായത്. മൂലമറ്റം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. അഭിലാഷും സംഘവുമാണ് പ്രതിയെ കുടുക്കിയത്. 45 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ആവേശം, പൈങ്കിളി, സൂക്ഷ്മദര്‍ശിനി, രോമാഞ്ചം, ജാനേമന്‍ തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ മേക്കപ്പ് മാനായി രഞ്ജിത് പ്രവര്‍ത്തിച്ചിരുന്നു.

‘അട്ടഹാസം’ എന്ന സിനിമയുടെ ലോക്കേഷനിലേക്ക് പോകുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. എക്‌സൈസ് വകുപ്പിന്റെ ‘ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ് ‘ പരിശോധനയുടെ ഭാഗമായി നടന്ന ഓപറേഷനിലാണ് കഞ്ചാവ് പിടികൂടിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ട്രേഡ്) അജിത്ത് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ (ട്രേഡ്) രാജേഷ് വി.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഷറഫ് അലി, ചാള്‍സ് എഡ്വിന്‍ എന്നിവരും നടപടിയില്‍ പങ്കെടുത്തു.

ALSO READ; താമരശ്ശേരി ഷഹബാസ് കൊലപാതകം: കസ്റ്റഡിയിൽ ഉള്ളവർക്ക് എതിരെ ഊമക്കത്ത് വന്ന സംഭവത്തിൽ കേസ്

മറ്റൊരു സംഭവത്തിൽ, വയനാട് കഞ്ചാവും ഹാഷിഷ് ഓയിലുമായി നാല് യുവാക്കൾ പിടിയിൽ. ബത്തേരിയിലാണ് സംഭവം. ബാംഗ്ലൂർ സ്വദേശികളായ മഹാലക്ഷ്മിപുരം, എ എൻ. തരുൺ (29), കോക്‌സ് ടൌൺ, ഡാനിഷ് ഹോമിയാർ (30), സദാനന്ദ നഗർ, നൈനാൻ അബ്രഹാം (30), കോഴിക്കോട് സ്വദേശി മൂലംപള്ളി, സനാതനം വീട്ടിൽ, നിഷാന്ത് നന്ദഗോപാൽ (28) എന്നിവരാണ് പിടിയിലാണ്. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസുമാണ് പ്രതികളെ പിടികൂടിയത്. മുത്തങ്ങ തകരപ്പാടി പോലീസ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇവർ വലയിലാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News