
ഇലയട ഇഷ്ടമില്ലാത്തവർ കുറവാണ് അല്ലെ ? എന്നാൽ നമുക്ക് അത് പഴുത്ത മാങ്ങക്കൊണ്ട് ഉണ്ടാക്കി നോക്കിയാലോ. വെറും 4 ചേരുവകൾ കൊണ്ട് ഈ കൊതിയൂറുന്ന മാങ്ങ ഇലയട ഉണ്ടക്കിയാലോ. അതും കുറഞ്ഞ സമയം കൊണ്ട്. മാങ്ങയുടെ മധുരവും ഇലയടയുടെ നാടൻ രുചിയും ഒത്തുചേരുന്ന ഒരു അടിപൊളി പലഹാരം.
ചേരുവകൾ;
മാങ്ങ പൾപ്പ് – ഒരു കപ്പ്
തേങ്ങ – ഒരു കപ്പ്
അരിപ്പൊടി – രണ്ട് സ്പൂൺ
പഞ്ചസാര – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
ALSO READ :വെറും പുട്ടല്ല, ഇത് ഹെൽത്തി ‘മുരിങ്ങയില പുട്ട്’! കറിയും വേണ്ട
തയ്യാറാക്കുന്ന വിധം
പഴുത്ത മാങ്ങ കഷ്ണങ്ങളായി മുറിച്ചെടുത്തതിന് ശേഷം നന്നായി മിക്സിയിൽ അടിച്ചെടുക്കാം. ഇതിലേക്ക് രണ്ട് സ്പൂൺ അരിപ്പൊടി ഇട്ട് വീണ്ടും അടിച്ചെടുക്കുക. ദോശമാവിന്‍റെ പരിവത്തിലാണ് മാവ് വേണ്ടത്. മാവ് ഒരുപാട് കട്ടിയായാൽ വെള്ളം ചേർത്താൽ മതി. ശേഷം ഒരു പാത്രത്തിൽ തേങ്ങയും പഞ്ചസാരയും ചേർത്ത ഫില്ലിങ്ങ് തയ്യാറാക്കാം. നന്നായി വൃത്തിയാക്കിയ വാഴയിലയിൽ തയ്യാറാക്കിയ മാവ് സ്പൂൺ ഉപയോഗിച്ച് നേർപ്പിച്ച് ഒഴിച്ച് കൊടുക്കുക. ഇലയുടെ എല്ലാ ഭാഗത്തേക്കും എത്തുന്ന രീതിയിൽ സ്പൂൺ ഉപയോഗിച്ച് പരത്തിക്കൊടുത്ത ശേഷം. ഇതിലേക്ക് തേങ്ങയുടെ ഫില്ലിങ്ങ് ചേർത്ത് ഇല മടക്കാം. ശേഷം ആവിയിൽ വേവിച്ചെടുത്താൽ സ്വാദിഷ്ടമായ മാങ്ങ ഇലയട തയ്യാർ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

