പാല് ഉറ ഒഴിക്കാന്‍ തൈരോ മോരോ ഇല്ലേ വിഷമിക്കേണ്ട, പച്ചമുളക് ഇങ്ങനെ ചെയ്താല്‍ മതി

സാധാരണ അടുക്കളയില്‍ പാല് ഉറ ഒഴിക്കാന്‍ തൈരോ മോരോ ആണ് ഉപയോഗിക്കുക. എന്നാല്‍ ഒരത്യവശ്യത്തിന് നോക്കുമ്പോള്‍ പാലോ താരോ ഇല്ലെങ്കില്‍ എന്തുചെയ്യും. ഇനി അതോര്‍ത്ത് ആരും ടെന്‍ഷനടിക്കേണ്ട

പാല് ഉറ ഒഴിക്കാന്‍ തൈരോ മോരോഇല്ലെങ്കില്‍ നാലഞ്ചു പച്ചമുളക് ഞെട്ട് ഇട്ടു വച്ചാല്‍ മതി. വീട്ടില്‍ത്തന്നെ നല്ല കട്ട തൈര് ഉണ്ടാക്കാനുള്ള മറ്റ് മാര്‍ഗങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കിയാലോ

ചേരുവകള്‍

1) പാല്‍ -1 ലിറ്റര്‍

തയാറാക്കുന്ന വിധം

1)1 ലിറ്റര്‍ പാല്‍ തിളപ്പിക്കുക, ആദ്യം 5 മിനിറ്റ് നേരത്തേക്ക് കൂടിയ തീയിലും  അടുത്ത 5 മിനിറ്റ് കുറഞ്ഞ തീയിലും വയ്ക്കുക.

2)തിളച്ച പാല്‍ ചൂട് ആറിയതിന്  ശേഷം ഒരു വശത്തു കൂടെ ഉറ (1 സ്പൂണ്‍ കട്ടി തൈരില്‍ 2 സ്പൂണ്‍ പാല്‍ ചേര്‍ത്ത മിശ്രിതം ) ഒഴിക്കുക. അനക്കാതെ ചൂടുള്ള സ്ഥലത്ത് വയ്ക്കുക.

ഉറ ഒഴിച്ചും ഇല്ലാതെയും തൈര് ഉണ്ടാക്കിയെടുക്കാന്‍  പത്തു കാര്യങ്ങള്‍ പറഞ്ഞുതരാം

1) എടുക്കുന്ന പാലില്‍ വെള്ളം ചേര്‍ക്കരുത്.

2) ഉറ ഇല്ലെങ്കില്‍ പാലില്‍ നാരങ്ങ ഒരു വശം മുറിച്ചിട്ടോ, പച്ചമുളകിന്റെ തണ്ടോ ഇടാം

3) പാലിന്റെ ചൂട് അറിയാന്‍, വിരല്‍ മുക്കി 1 മുതല്‍ 8 വരെ എണ്ണുക, ഇത്രയും നേരം ചൂട് സഹിക്കാന്‍ പറ്റുന്ന പോലെ ആയിരിക്കണം

4) ഉറ ഒഴിക്കുമ്പോള്‍ ഒരു വശത്തു കൂടി ഒഴിക്കുക.

5) ഉറ ഒഴിച്ചിട്ട് 5 വട്ടം മാത്രം ഇളക്കുക.

6) തണുപ്പ് ഉള്ള സമയത്ത് ഒരു കട്ടി തുണി ഉപയോഗിച്ച് കവര്‍ ചെയ്യുക.

7) മണ്‍ പാത്രം ഉപയോഗിച്ചാല്‍ നല്ല മണം കിട്ടും

8)കുട്ടികള്‍ക്ക് എത്താന്‍ പറ്റാത്ത സ്ഥലത്ത് സൂക്ഷിക്കുക

9)ചൂട് ഉള്ള സ്ഥലത്ത് വെക്കുക (ഗ്യാസിന്റെ അടുത്തോ,ഓവനീലോ )

10)ഉറ ഒഴിക്കാന്‍ എന്നും കുറച്ചു തൈര് ബാക്കി വയ്ക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel