പൗരത്വത്തിന് മതം മാനദണ്ഡമായി വരുന്നത് രാജ്യത്തിന്റെ മതനിരപേക്ഷതയെ തകർക്കും: എ എ റഹിം എംപി

പൗരത്വത്തിന് മതം മാനദണ്ഡമായി വരുന്നത് രാജ്യത്തിൻറെ മതനിരപേക്ഷതയെ തകർക്കുമെന്ന് എ എ റഹിം എംപി. പൗരത്വ നിയമ ഭേദഗതി ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാർ നടപടിയോട് പ്രതികരിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമ ഭേദഗതി രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങളോടുള്ള വെല്ലുവിളിയാണ്. എല്ലാ മതവിഭാഗത്തിൽപ്പെട്ടവരും ഇതിനെതിരെ പ്രക്ഷോഭത്തിലാണ്.

Also Read: രാജ്യത്തിന് ഭീഷണിയാകുന്ന നിലപാടുകള്‍ കേന്ദ്രം സ്വീകരിക്കുമ്പോള്‍ അതിനെ രാഷ്ട്രീയമായി നേരിടാന്‍ എല്‍ഡിഎഫിന് മാത്രമെ കഴിയൂ:സി. രവീന്ദ്രനാഥ്

ജനാധിപത്യപരമായ പ്രതിഷേധത്തിൽ സഹകരിക്കുന്നവരെ പങ്കെടുപ്പിച്ച് പ്രക്ഷോഭം തുടരും. ഡിവൈഎഫ്ഐ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കും. നിയമപരമായ പോരാട്ടത്തിലും ഡിവൈഎഫ്ഐ മുന്നിൽ തന്നെയുണ്ടാകും. മുഖ്യമന്ത്രിയുടെ പ്രസ്താവന രാജ്യത്തിന് തന്നെ മാതൃകയാണ്. ആ പ്രസ്താവനയെ ഡിവൈഎഫ്ഐ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Also Read: ക്രമസമാധാന ചുമതല കൊണ്ടുവരേണ്ടത് സംസ്ഥാന സര്‍ക്കാര്‍; മണിപ്പൂര്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം

കോൺഗ്രസ് ഇക്കാര്യത്തിൽ മൃദുഹിന്ദുത്വ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഈയൊരു വിഷയത്തിലെങ്കിലും ശക്തമായ നിലപാട് സ്വീകരിക്കണം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കെപിസിസി പ്രഡിസെന്റിനോട് പോലും യോജിപ്പില്ലാത്ത ആളാണ്. പിന്നെങ്ങനെ അദ്ദേഹം ഞങ്ങളുമായി യോജിച്ച് പോരാട്ടത്തിനിറങ്ങുമെന്നും അദ്ദേഹം ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News