
ഭക്ഷണം കഴിക്കാൻ ഇഷ്ടമല്ലാത്തവർ കുറവാണ് പ്രത്യേകിച്ച് മലബാർ ഭാഗത്തെ പലഹാരം. പേരുപോലെ തന്നെ കഴിക്കുന്നവരുടെ മുഖത്തും മനസ്സിലും ഒരു പോലെ പുഞ്ചിരി വിടരും. മൊരിഞ്ഞ രുചിയും ഉള്ളിലെ മുട്ടയും മസാലയും കൂടി ചേരുമ്പോൾ ഈ പലഹാരത്തിന് നല്ല രുചിയാണ്. വൈകുന്നേരങ്ങളിൽ ചായയ്‌ക്കൊപ്പം കഴിക്കാൻ പറ്റിയ ഈ പലഹാരം ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കിയാലോ.
ചേരുവകൾ
ബ്രെഡ് – ആവശ്യത്തിന്
മുട്ട – 3
ബ്രെഡ്ക്രംബ്സ് – ആവശ്യത്തിന്
പുഴുങ്ങിയ മുട്ട – 4
സവാള – 3
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-1 ടേബിൾസ്പൂൺ
പച്ചമുളക് – 3
കറിവേപ്പില
മഞ്ഞൾപ്പൊടി-1/4 ടീസ്പൂൺ
മുളകുപൊടി-1 ടേബിൾസ്പൂൺ
ഗരം മസാല-1/2 ടീസ്പൂൺ
കുരുമുളകുപൊടി-1 ടീസ്പൂൺ
മല്ലിയില – ആവശ്യത്തിന്
ALSO READ :ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതിലുടെ സ്ത്രീകളിൽ വരുന്ന മാറ്റങ്ങൾ എന്തെല്ലാം
തയ്യാറാക്കുന്ന വിധം
ആദ്യം ബ്രെഡ് വൃത്താകൃതിയിൽ മുറിച്ചെടുക്കുക. പീന്നിട് ഒരു പാത്രത്തിൽ മൂന്ന് മുട്ട പൊട്ടിച്ചൊഴിച്ച് അതിൽ കുരുമുളകും ഉപ്പും ചേർത്ത് ഉടചെടുക്കുക. വൃത്താകൃതിയിൽ മുറിച്ച ബ്രെഡ് ഇതിൽ മുക്കിയെടുത്ത് ബ്രെഡ്‌ക്രംസിൽ പൊതിയണം. ഇത്തരത്തിൽ തയ്യാറാക്കിയ രണ്ട് ബ്രെഡുകൾ ഒന്നിച്ചുവയ്‌ച്ചശേഷം അവ ബ്രെഡ്‌ക്രംബ്‌സിൽ ഒരിക്കൽകൂടി പൊതിഞ്ഞ് എണ്ണയിൽ വറുത്തെടുക്കാം. ഫില്ലിംഗിനായി ഒരു പാനിൽ എണ്ണ ചൂടാക്കിയ ശേഷം അതിലേക്ക് സവാള പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളക് പൊടി, ഗരം മസാല എന്നിവ ചേർത്ത് പച്ച മണം മാറുന്നത് വരെ വഴറ്റിയെടുക്കുക. ശേഷം വറുത്ത് മാറ്റിവച്ചരിക്കുന്ന ബ്രെഡിന്റെ ഒരു വശം ചെറുതായി മുറിച്ച് അതിനുള്ളിലേക്ക് ഈ ഫില്ലിംഗ്‌സ് നിറയ്‌ക്കുക. അതിനുമുകളിലേക്ക് പുഴുങ്ങിയ മുട്ടയുടെ പകുതികൂടി വയ്‌ക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

