‘മലയോര ഹൈവേ സംസ്ഥാന  വികസനത്തെ ത്വരിതപ്പെടുത്തും’: മുഖ്യമന്ത്രി

മലയോര ഹൈവേ സംസ്ഥാന  വികസനത്തെ ത്വരിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസന രംഗത്ത് കേരളത്തിൻ്റെ ചിത്രം മാറുകയാണെനും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് കൂടരഞ്ഞിയിൽ മലയോര ഹൈവേയുടെ ആദ്യ റീച്ച്, ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

ALSO READ: എസ്എടി സെന്റര്‍ ഓഫ് എക്സലന്‍സ്: ലൈസോസോമല്‍ രോഗം ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കോഴിക്കോട് ജില്ലയിൽ നിർമ്മാണം പൂർത്തിയായ 34 കിലോമീറ്റർ ദൈർഘ്യമുള്ള കോടഞ്ചേരി- കക്കാടംപൊയിൽ റീച്ചിൻ്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മൈതാനത്ത് മലയോര കുടിയേറ്റ ജനതയെ സാക്ഷി നിർത്തി ആയിരുന്നു സംസ്ഥാന സർക്കാരിൻ്റെ ബൃഹത് പദ്ധതികളിലൊന്നിൻ്റെ  ഉദ്ഘാടനം.  ദേശീയപാത, മലയോര തീരദേശ ഹൈവേ , ജലപാത എന്നിവ കേരളത്തിൻ്റെ ചിത്രം മാറ്റുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതൊക്കെയാണ് നിക്ഷേപ സൗഹൃദമാക്കി കേരളത്തെ മാറ്റിയത് എന്നാൽ ഉത്തരവാദിത്തപ്പെട്ട ചിലർ  കേരളം നിക്ഷേപ സൗഹൃദമല്ലെന്ന് പറയുന്നതിൻ്റെ വികാരം എന്താണെന്ന് മുഖ്യമന്ത്രി ചോദിച്ചു. 

ALSO READ: ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു; ലോക ഒന്നാം നമ്പർ ടെന്നിസ് താരം യാനിക് സിന്നറിന് വിലക്ക്

221 കോടി ചെലവിട്ടാണ് കിഫ്ബി ധനസഹായത്തോടെ റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. പൂർണമായും ജനങ്ങൾ സൗജന്യമായി വിട്ടു നൽകിയ പ്രദേശത്തു കൂടിയാണ് ഹൈവേ കടന്നു പോകുന്നത്. ഇത് ജനങ്ങൾക്ക് എത്ര കണ്ട് പ്രയോജനം ചെയ്യുന്ന പദ്ധതിയാണെന്ന് കൂടി തെളിയിക്കുന്നു.

ഇതിൻ്റെ തുടർച്ചയായ മലപുറം – കോടഞ്ചേരി റീച്ചിൻ്റെ പ്രവൃത്തി ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. സൗജന്യമായി ഭൂമി വിട്ടു നൽകിയ ജനങ്ങളാണ് വികസനത്തിൻ്റെ കരുത്തെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ലിൻ്റോ ജോസഫ് എം എൽ എ, തദ്ദേശ ഭരണ സാരഥികൾ എന്നിവർ പങ്കെടുത്തു. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News