
ഉത്സവകാല ആഘോഷങ്ങളോടനുബന്ധിച്ച് മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് അധിക പാല് വിലയായി നാല് കോടി രൂപ നല്‍കും. ആനന്ദ് മാതൃക ക്ഷീര സംഘങ്ങള്‍ വഴി 2026 ഫെബ്രുവരി മാസത്തില്‍ മലബാര്‍ മേഖലാ യൂണിയന് നല്കിയ നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ട് രൂപ അധിക പാല്‍വിലയായി നല്‍കാനാണ് മില്‍മ ഭരണസമിതി യോഗം തീരുമാനിച്ചത്.
ഫെബ്രുവരി മാസത്തില്‍ സംഭരിച്ച പാലളവ് കണക്കാക്കുമ്പോള്‍ ഈ തുക നാല് കോടിയോളം വരും. അധികപാല്‍ വില ക്ഷീര സംഘങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാര്‍ച്ച് അവസാനം നല്‍കും. സംഘങ്ങള്‍ ക്ഷീര കര്‍ഷകര്‍ക്ക് കൈമാറും.
Also read: പശ്ചിമേഷ്യൻ സംഘർഷം: ഒരു കോടി ഇന്ത്യക്കാരുടെ ജീവന് ആശങ്ക സംഘർഷം അവസാനിപ്പിക്കണമെന്ന് ഇന്ത്യ
ഈ സാമ്പത്തിക വര്‍ഷം ഇതുവരെ അധിക പാല്‍വിലയായും കാലിത്തീറ്റ സബ്സിഡിയായും 49 കോടി രൂപ മലബാര്‍ മില്‍മ ക്ഷീര കര്‍ഷര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ പ്രഖ്യാപിച്ച അധിക പാല്‍വിലയായ 4 കോടി രൂപകൂടി ചേര്‍ന്ന് 53 കോടി രൂപയോളം ഈ സാമ്പത്തിക വര്‍ഷത്തില്‍ ക്ഷീര കര്‍ഷകരിലേക്ക് എത്തിച്ചേരുമെന്ന് മില്‍മ ചെയര്മാന് കെ.എസ്.മണി, മാനേജിംഗ് ഡയറക്ടര്‍ കെ.സി. ജെയിംസ് എന്നിവര്‍ അറിയിച്ചു.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

